ഷ​ക്കീ​ർ പി​താ​വ് അ​സീ​സ് ഹാ​ജി​ക്കൊ​പ്പം

ബോം​ബ് പൊ​ട്ടി​യ​പ്പോ​ൾ ആ​ദ്യ​മൊ​ന്ന് പ​ത​റി; ദു​രി​ത​ക്ക​ട​ൽ താ​ണ്ടി ഒ​ടു​വി​ൽ ഷ​ക്കീ​ർ വീ​ട​ണ​ഞ്ഞു

ചെ​റു​വ​ത്തൂ​ർ: യു​ദ്ധ​മു​ഖ​ത്തു​നി​ന്ന്​ ദു​രി​ത​ക്ക​ട​ൽ താ​ണ്ടി ഒ​ടു​വി​ൽ ഷ​ക്കീ​ർ വീ​ട​ണ​ഞ്ഞു. പ​ര​മാ​വ​ധി പേ​ർ​ക്ക് നി​ര​വ​ധി സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി​യാ​ണ് പി​ലി​ക്കോ​ട് കാ​ലി​ക്ക​ട​വ് സ്വ​ദേ​ശി​യാ​യ ഷ​ക്കീ​ർ അ​സീ​സ് യു​ക്രെ​യ്​​നി​ൽ​നി​ന്ന്​ സ്വ​ന്തം വീ​ട്ടി​ലെ​ത്തി​യ​ത്.

ബ​ങ്ക​റു​ക​ളി​ൽ സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ ജൂ​നി​യേ​ഴ്​​സി​ന്​ പ​ര​മാ​വ​ധി സ​ഹാ​യം എ​ത്തി​ച്ചു കൊ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​പ്പോ​ൾ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നും മ​റ്റും പ​ല​ത​വ​ണ​യാ​ണ്​ ഷ​ക്കീ​ർ പു​റ​ത്തി​റ​ങ്ങി​യ​ത്. ക​ഴി​ഞ്ഞ 25ന് ​ക​ൺ​മു​ന്നി​ൽ ബോം​ബ് പൊ​ട്ടി​യ​പ്പോ​ൾ ആ​ദ്യ​മൊ​ന്ന് പ​ത​റി​യെ​ങ്കി​ലും ധൈ​ര്യ​ത്തോ​ടെ നീ​ങ്ങി​യാ​ൽ മാ​ത്ര​മേ ര​ക്ഷ​പ്പെ​ടാ​നാ​വൂ എ​ന്ന് തി​രി​ച്ച​റി​ഞ്ഞു.

യു​ദ്ധ​ഭൂ​മി​യാ​യ ഖാ​ർ​കി​വി​ൽ ഖാ​യ് യൂ​നി​വേ​ഴ്സി​റ്റി​ക്ക് കീ​ഴി​ൽ മൂ​ന്നാം വ​ർ​ഷ ഏ​റോ​സ്പേ​സ് എ​ൻ​ജി​നീ​യ​റി​ങ്​ വി​ദ്യാ​ർ​ഥി​യാ​ണ് ഷ​ക്കീ​ർ. പി​ലി​ക്കോ​ട് കാ​ലി​ക്ക​ട​വി​ലെ അ​സീ​സ് ഹാ​ജി​യു​ടേ​യും മൈ​മൂ​ന​ത്ത് കാ​ര​യ​ലി​ന്റെ​യും മ​ക​നാ​ണ്. മെ​ട്രോ ട്രെ​യി​നി​ൽ ക​യ​റി​യാ​ണ് ലെ​വീ​വി​ൽ എ​ത്തി​യ​ത്. അ​വി​ടെ നി​ന്ന് ബ​സ് മാ​ർ​ഗം പോ​ള​ണ്ടി​ലെ​ത്തി​. വ്യോ​മ​സേ​ന വി​മാ​ന​ത്താ​ൽ ഡ​ൽ​ഹി​യി​ലും തു​ട​ർ​ന്ന് കൊ​ച്ചി​യി​ലു​മെ​ത്തി​യ ഷ​ക്കീ​ർ ഞാ​യ​റാ​ഴ്ച ഉ​ച്ച 12നാ​ണ് കാ​ലി​ക്ക​ട​വി​ലെ വീ​ട്ടി​ൽ എ​ത്തി​യ​ത്.

Tags:    
News Summary - Shakkeer returns from Ukraine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.