ചെ​റു​വ​ത്തൂ​ർ ഗ​വ. വെ​ൽ​ഫെ​യ​ർ യു.​പിയി​ൽ നി​ർ​മി​ച്ച വ​ർ​ണ​ക്കൂ​ടാ​രം എം. ​രാ​ജ​ഗോ​പാ​ല​ൻ എം.​എ​ൽ.​എ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു.

വിദ്യാലയത്തിൽ ആഹ്ലാദത്തിന്റെ വർണക്കൂടാരമൊരുങ്ങി

ചെ​റു​വ​ത്തൂ​ർ: കു​ട്ടി​ക​ൾ​ക്കാ​യി ആ​ഹ്ലാ​ദ​ത്തി​ന്റെ വ​ർ​ണ​ക്കൂ​ടാ​രം ഒ​രു​ക്കി​യി​രി​ക്കു​ക​യാ​ണ്‌ ചെ​റു​വ​ത്തൂ​ർ ഗ​വ. വെ​ൽ​ഫെ​യ​ർ യു.​പി സ്കൂ​ളി​ൽ. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പും സ​മ​​ഗ്ര​ശി​ക്ഷാ​കേ​ര​ള​യും പ്രീ ​പ്രൈ​മ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന സ്റ്റാ​ർ​സ് പ​ദ്ധ​തി​യു​ടെ ഭാ​​ഗ​മാ​യാ​ണ്‌ വ​ർ​ണ​ക്കൂ​ടാ​രം സ്ഥാ​പി​ച്ച​ത്‌.

ക​ളി​യി​ടം, വി​ശ്ര​മ​കേ​ന്ദ്രം, ജ​ലാ​ശ​യ​ങ്ങ​ൾ, ശ​ല​ഭോ​ദ്യാ​ന​ങ്ങ​ൾ, വി​ശ്ര​മ വി​നോ​ദ കേ​ന്ദ്ര​ങ്ങ​ൾ, പൂ​ന്തോ​ട്ടം, പ്ര​കൃ​തി പ​ഠ​ന ഹ​രി​ത​യി​ട​ങ്ങ​ൾ, ന​ക്ഷ​ത്ര​വ​നം തു​ട​ങ്ങി​യ​വ​യെ​ല്ലാം വ​ർ​ണ​ക്കൂ​ടാ​ര​ത്തി​ന്റെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച ക്ലാ​സ്‌ മു​റി​ക​ളി​ലു​ണ്ടാ​കും. പാ​റ​ക്കെ​ട്ടി​ലൂ​ടെ കു​ത്തി​യൊ​ഴു​കു​ന്ന വെ​ള്ള​വും ജ​ല​ധാ​ര​യും മാ​നും മ​യി​ലും ജി​റാ​ഫും പ​റ​വ​ക​ളു​മെ​ല്ലാം കു​ട്ടി​ക​ൾ​ക്കൊ​പ്പം പ​ഠ​ന​യി​ട​ങ്ങ​ളി​ലു​ണ്ടാ​കും.

അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള പ്രീ ​സ്‌​കൂ​ൾ പ​ഠ​നാ​ന്ത​രീ​ക്ഷം ഒ​രു​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളാ​ണ് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ​മ​ഗ്ര​ശി​ക്ഷ കേ​ര​ളം വ​ഴി ന​ട​പ്പാ​ക്കു​ന്ന​ത്‌. കു​ട്ടി​ക​ൾ​ക്ക് സ​ന്തോ​ഷ​ത്തോ​ടെ​യും അ​ഭി​രു​ചി​ക്ക് അ​നു​സ​രി​ച്ചും ക​ളി​ക​ളി​ൽ ഏ​ർ​പ്പെ​ടാ​ൻ ക​ഴി​യു​ന്ന വി​ശാ​ല​വും ശി​ശു സൗ​ഹൃ​ദ​വു​മാ​യ പ്ര​വ​ർ​ത്ത​ന​യി​ട​മാ​ണ്‌ ഒ​രു​ങ്ങു​ന്ന​ത്‌.

എ​സ്‌.​എ​സ്‌.​കെ കാ​സ​ർ​കോ​ടും ബി.​ആ​ർ.​സി ചെ​റു​വ​ത്തൂ​രും ചെ​റു​വ​ത്തൂ​ർ ഗ​വ. വെ​ൽ​ഫെ​യ​ർ യു.​പി. സ്‌​കൂ​ളി​ൽ ഓ​രു​ക്കി​യ മാ​തൃ​ക പ്രീ ​സ്‌​കൂ​ൾ ‘സ്‌​റ്റാ​ർ​സ്‌’ വ​ർ​ണ​ക്കൂ​ടാ​രം എം. ​രാ​ജ​ഗോ​പാ​ല​ൻ എം.​എ​ൽ.​എ ഉ​ദ്‌​ഘാ​ട​നം ചെ​യ്‌​തു.

പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ്‌ സി.​വി. പ്ര​മീ​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക ശോ​ഭ ക​ല്ല​ത്ത്, സ​മ​ഗ്ര​ശി​ക്ഷ കേ​ര​ളം ജി​ല്ല പ്രോ​ജ​ക്ട് കോ​ഓ​ഡി​നേ​റ്റ​ർ വി.​എ​സ്. ബി​ജു​രാ​ജ്, ജി​ല്ല പ്രോ​ജ​ക്ട് ഓ​ഫി​സ​ർ കെ.​പി. ര​ഞ്ജി​ത്ത്, ബ്ലോ​ക്ക് പ്രോ​ജ​ക്ട് കോ​ഓ​ഡി​നേ​റ്റ​ർ കെ. ​സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - stars scheme for pre primary school students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.