ചെറുവത്തൂർ: കുടുംബനാഥൻ രോഗത്തിനടിമപ്പെട്ടപ്പോൾ ചികിത്സ നടത്താൻ നെേട്ടാട്ടമോടുന്ന സുജാതക്ക് വേണം സുമനസ്സുകളുടെ കൈത്താങ്ങ്. പിലിക്കോട് എരവിലിലെ പരമേശ്വരെൻറ ജീവൻ രക്ഷിക്കാനായി പാടുപെടുന്ന പ്രിയതമ സുജാതക്കാണ് സഹായം വേണ്ടത്.
പരമേശ്വരൻ വയറിനുള്ളിൽ കാൻസർ ബാധിച്ചു ചികിത്സയിലാണ്. കോഴിക്കോട് മിംസ് ആശുപത്രിയിൽനിന്ന് ജീവൻ രക്ഷിക്കാൻ നടത്തിയ ശസ്ത്രക്രിയക്കുതന്നെ അഞ്ചു ലക്ഷത്തോളം രൂപ ചെലവായി. രണ്ടാഴ്ചയോളം ആശുപത്രിയിൽ കിടക്കേണ്ടി വന്നതിെൻറ ചെലവു വേറെയും. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു വീട്ടിലേക്കു വന്നുവെങ്കിലും അണുബാധമൂലം 10 ദിവസത്തോളം വീണ്ടും ആശുപത്രിയിൽ കിടന്നതു മൂലം രണ്ടു ലക്ഷത്തോളം രൂപ വീണ്ടും ചെലവു വന്നു.
തൃക്കരിപ്പൂർ മീലിയാട്ട് അംഗൻവാടി ടീച്ചർ ആയി ജോലിചെയ്യുന്ന ചെയ്യുന്ന സുജാതയും കുടുംബവും വാടക വീട്ടിലാണ് താമസം. മാസം 60,000 രൂപയോളം തുടർ ചികിത്സക്കായി വേണമെന്നതാണ് ഈ കുടുംബത്തെ തീരാ ദുഃഖത്തിലാഴ്ത്തുന്നത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാണ് ചികിത്സ നടത്തി വരുന്നത്. നിലവിൽ മൂന്നു ലക്ഷത്തോളം രൂപയുടെ ബാധ്യതയുണ്ട്.
ഉദാരമതികളുടെ സഹായം കൊണ്ട് മാത്രമേ ഭർത്താവിെൻറ ജീവൻ നിലനിർത്താനാകുവെന്ന് സുജാത പറയുന്നു. സഹായങ്ങൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, തൃക്കരിപ്പൂർ ടൗൺ ബ്രാഞ്ച്: 40230029892. ഐ.എഫ്.എസ്.സി: SBIN 0017065 എന്ന നമ്പറിൽ അയക്കണം. ഫോൺ:9947180182.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.