പരമേശ്വരനും സുജാതയും

പരമേശ്വരനെ രക്ഷിക്കാൻ സുജാതക്ക് കൈത്താങ്ങ് വേണം

ചെറുവത്തൂർ: നല്ലപാതി രോഗത്തിനടിമപ്പെട്ടപ്പോൾ ചികിത്സ നടത്താൻ നെ​േട്ടാട്ടമോടുന്ന സുജാതക്ക് സുമനസ്സുകളുടെ കൈത്താങ്ങ് വേണം. പിലിക്കോട് എരവിലിലെ പരമേശ്വരൻ്റെ ജീവൻ രക്ഷിക്കാനായ് പാടുപ്പെടുന്ന പ്രിയതമ സുജാതക്കാണ് സഹായം വേണ്ടത്. 

പരമേശ്വരൻ വയറിനുള്ളിൽ കാൻസർ ബാധിച്ചു ചികിത്സയിലാണ്. കോഴിക്കോട് മിംസ് ആശുപത്രിയിൽ നിന്ന്  ജീവൻ രക്ഷിക്കാൻ  നടത്തിയ ശസ്ത്രക്രിയക്ക് തന്നെ  അഞ്ച്​ ലക്ഷത്തോളം രൂപ ചെലവായി.  രണ്ടാഴ്ചയോളം ആശുപത്രിയിൽ കിടക്കേണ്ടി വന്നതിൻ്റെ ചിലവ് വേറെയും. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു വീട്ടിലേക്കു വന്നുവെങ്കിലും അണുബാധ മൂലം 10 ദിവസത്തോളം വീണ്ടും ആശുപത്രിയിൽ കിടക്കേണ്ടി വന്നു. ഇതിന്​ 2 ലക്ഷത്തോളം രൂപ വീണ്ടും ചിലവ് വന്നു.

തൃക്കരിപ്പൂർ മീലിയാട്ട് അങ്കണവാടി ടീച്ചർ ആയി ജോലിചെയ്യുന്ന  ചെയ്യുന്ന സുജാതയും കുടുംബവും വാടക വീട്ടിലാണ് താമസം. മാസം 60,000 രൂപയോളം തുടർ ചികിത്സക്കായി വേണമെന്നതാണ് ഈ കുടുംബത്തെ തീരാ ദു:ഖത്തിലാഴ്ത്തിയത്.  ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാണ് ചികിത്സ നടത്തി വരുന്നത്. നിലവിൽ മൂന്ന് ലക്ഷത്തോളം രൂപയുടെ ബാധ്യതയുണ്ട്.

നാട്ടുകാർ ചികിത്സസഹായ കമ്മിറ്റി ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ്. സഹായങ്ങൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, തൃക്കരിപ്പൂർ ടൗൺ ബ്രാഞ്ചിലെ അക്കൗണ്ടിലേക്ക്​ അയക്കാം. അക്കൗണ്ട്​ നമ്പർ: 40230029892 IFSC: SBIN 0017065. ഫോൺ: 9947 180 182. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.