ചെറുവത്തൂർ: പിലിക്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരും ജീവനക്കാരും ആഴ്ചയിൽ ഒരുദിവസം ഖാദിവസ്ത്രം ധരിക്കാൻ തീരുമാനിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികളുടെയും യൂനിഫോം ആഴ്ചയിൽ ഒരുദിവസം ഖാദിയിലേക്ക് മാറുന്നതിന്റെ ഭാഗമായിട്ടാണ് പി.ടി.എ ഈ സംരംഭത്തിന് തുടക്കമിട്ടത്.
സ്കൂളിൽ നടന്ന ചടങ്ങിൽ ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ സ്കൂൾ പ്രിൻസിപ്പൽ, പ്രധാനാധ്യാപിക എന്നിവർക്ക് ഖാദിവസ്ത്രം കൈമാറി വിതരണോദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് പി. സുധാകരൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എം. രേഷ്മ, സി.എം. ഹരിദാസ്, മനോജ്കുമാർ കണിച്ചുകുളങ്ങര എന്നിവർ സംസാരിച്ചു.
കാസർകോട്: ഖാദിയെന്നത് ഒരു ദേശീയവികാരമെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്മാന് പി. ജയരാജന്. സർക്കാർ ജീവനക്കാര്‍ ബുധനാഴ്ചകളിൽ ഖാദിവസ്ത്രങ്ങള്‍ ധരിക്കണമെന്ന തീരുമാനത്തിന്റെ ഭാഗമായി വലിയപറമ്പ പഞ്ചായത്തിലെ ജീവനക്കാരും അംഗങ്ങളും ഖാദിവസ്ത്രങ്ങള്‍ ധരിക്കാന്‍ തീരുമാനിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അധ്യാപകരും ഈ മാതൃക പിന്തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് വി.പി. സജീവന് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി. ശ്യാമള, സെക്രട്ടറി എം.പി. വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. വികസന സ്ഥിരംസമിതി ചെയര്മാന് ഖാദര്‍ പാണ്ട്യാല, ആരോഗ്യ -വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്പേഴ്സൻ ഇ.കെ. മല്ലിക, ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്മാന് കെ. മനോഹരന്, ഭരണസമിതി അംഗം എം. അബ്ദുൽ സലാം തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.