ചെറുവത്തൂർ: കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിൽ നാട് വിറങ്ങലിച്ചുനിൽക്കെ ജനങ്ങളെ ആശ്വസിപ്പിച്ചും ബോധവത്കരിച്ചുമുള്ള സന്ദേശം പുറപ്പെടുവിക്കുകയാണ് ചെറുവത്തൂർ കൊവ്വലിലെ മൊഹിയുദ്ദീൻ ജുമാമസ്ജിദ്.
താജുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റിക്ക് കീഴിലെ പള്ളിയിൽ നിന്നും ദിവസേന രണ്ടുതവണ കോവിഡ് പ്രതിരോധ സന്ദേശങ്ങൾ പുറപ്പെടുവിക്കും.
ലോക്ഡൗൺ കാലത്ത് വീട്ടിലിരിക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതും സാനിറ്റൈസർ ഉപയോഗിക്കേണ്ടതും കൈകഴുകേണ്ടതുമായ കാര്യങ്ങളാണ് മൈക്കിലൂടെ പള്ളിയിൽ നിന്നും നൽകുന്നത്. രാവിലെയും വൈകീട്ടുമുള്ള വിളംബരം നാട്ടുകാർക്ക് തിരിച്ചറിവേകുന്നുമുണ്ട്.
ചെറുവത്തൂർ പഞ്ചായത്തിെൻറ പടിഞ്ഞാറൻ ഭാഗങ്ങളിലെ ചില ക്ഷേത്രങ്ങൾ സന്ധ്യാനേരത്തെ ഭക്തിഗാനങ്ങൾ ഒഴിവാക്കി മൈക്കിലൂടെ ബോധവത്കരണം തുടങ്ങിയിരുന്നു. മഹാമാരിക്കുമുന്നിൽ മനുഷ്യരക്ഷക്കായി അമ്പലങ്ങളും പള്ളികളും ഉണർന്നു പ്രവർത്തിക്കുന്ന കാഴ്ചകളാണ് ചെറുവത്തൂരിൽ നിറയുന്നത്. സെക്ടറൽ മജിസ്ട്രേറ്റ് വത്സൻ പിലിക്കോടിേന്റതാണ് ഈ ആശയം.
പഞ്ചായത്തംഗം രാജേന്ദ്രൻ പയ്യാടക്കത്ത്, പള്ളിക്കമ്മിറ്റി ഭാരവാഹികളായ സി.എം. മുഹമ്മദ് ഹാജി, അഷ്റഫ് കോളയത്ത്, ഗഫൂർ കുറ്റിക്കാട്, എം.കെ.അബ്ദുല്ല, പി.കെ.ഇസ്മായിൽ , ഹാരിസ് റഹ്മാൻ, വാർഡ് ജാഗ്രതസമിതി അംഗങ്ങൾ, ആശ വർക്കർ, മാഷ് അംഗങ്ങൾ എന്നിവരുടെ സഹകരണത്തോടെയാണ് വിളംബരം യാഥാർഥ്യമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.