ചെറുവത്തൂർ: കനത്ത മഴ കാരണം പോത്താങ്കണ്ടം പാലത്തിെൻറ പുനർനിർമാണത്തിെൻറ ഭാഗമായി രണ്ടാമത് കെട്ടിയ താൽക്കാലിക ബണ്ടും ഒലിച്ചു പോയി. ഇതേത്തുടർന്ന് ഇതു വഴിയുള്ള ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. കഴിഞ്ഞ ദിവസം ഉച്ചയോടെ പെയ്ത കനത്ത മഴയിൽ തോട് നിറഞ്ഞ് കവിഞ്ഞതോടെയാണ് ബണ്ട് ഒലിച്ചു പോയത്. ദിവസങ്ങൾക്ക് മുമ്പുണ്ടായ മഴയിൽ ബണ്ട് നിറഞ്ഞു കവിഞ്ഞ് ഭാഗികമായി തകർന്നിരുന്നു. ഇതു വീണ്ടും പുതുക്കിപ്പണിത് ഗതാഗതം പുനഃസ്ഥാപിച്ചിരുന്നു.മണൽ ചാക്കുകൾ ഉപയോഗിച്ച് താൽകാലികമായി നിർമിച്ച ബണ്ടിലൂടെ വെള്ളം ഒഴുകിപ്പോകാൻ വേണ്ട വ്യാപ്തി ഇല്ലാത്തത് കാരണമാണ് ബണ്ട് കവിഞ്ഞു ഒഴുകുന്ന സാഹചര്യം ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.