ചെറുവത്തൂർ: കാൽപന്തുകളിയിൽ മാസ്മരികത തീർത്തിട്ടും ജീവിതത്തിൽ അവഗണനയുടെ കയ്പുനീരു കുടിച്ച് മുൻ ക്യാപ്റ്റൻ. 14 തവണ വനിത ഫുട്ബാൾ ടീമിന് വേണ്ടി ബൂട്ടണിയുകയും ഒരു തവണ കേരള ക്യാപ്റ്റനായി മാറുകയും ചെയ്ത പിലിക്കോട് കരക്കേരുവിലെ ഇ. പുഷ്പലതയാണ് ജീവിതചെലവിനായി കൂലിവേല ചെയ്യുന്നത്. കാലിക്കടവിലെ പെയിൻറിങ് കടയിലെ തൊഴിലാളിയാണ് പുഷ്പലത. കൂടെ കളിച്ചവരെല്ലാം സ്പോർട്സ് േക്വാട്ടയിൽ സർക്കാർ ജീവിതം തുടങ്ങി വർഷങ്ങളായിട്ടും പുഷ്പലതയെ മാത്രം അധികൃതർ ൈകയൊഴിയുകയായിരുന്നു. പെൺകുട്ടികൾ പൊതുവേ വെളിയിൽ ഇറങ്ങിയുള്ള കായികവിനോദങ്ങളിൽ പങ്കെടുക്കാൻ മടിച്ചിരുന്ന 1985കളിൽ പിലിക്കോട് പഞ്ചായത്തിലെ കാലിക്കടവ് മൈതാനിയിലായിരുന്നു പുഷ്പലത ആദ്യമായി പന്തുതട്ടാനെത്തുന്നത്.
ഏച്ചിക്കൊവ്വലിലെ വിജയരാഘവനും പത്നി ശാന്തകുമാരി ടീച്ചറും ചേർന്നു രൂപംകൊടുത്ത ഝാൻസി ക്ലബിലൂടെയാണ് ഇരുപതോളം കൗമാരക്കാരായ പെൺകുട്ടികൾ ഓരോ സായന്തനങ്ങളിലും പരിശീലനത്തിന് എത്തിയത്. കൊലുസിട്ട കാലുകൾക്ക് കാൽപന്തുകളിയുടെ ചടുലതാളങ്ങളുടെ മാസ്മരികത പകർന്നുനൽകിയപ്പോൾ അവരിൽ പലരും സംസ്ഥാന രാജ്യാന്തര കളിക്കാരായി മാറുകയും ചെയ്തു. ഇവരിൽ ഏറെ ശ്രദ്ധിക്കപ്പെട്ട രണ്ടുപേരായിരുന്നു കരക്കേരുവിലെ ഇ. പുഷ്പലതയും പിലിക്കോട് ഹയർ സെക്കൻഡറിക്ക് സമീപത്തെ ശ്രീലതയും. പിന്നീട് ഈ രംഗത്ത് സജീവമായിട്ടുള്ള ശ്രീലത ഉൾപ്പെടെയുള്ള പല പെൺകുട്ടികൾക്കും സ്പോർട്സ് േക്വാട്ട വഴി സർക്കാർ സർവിസിൽ പ്രവേശിച്ചപ്പോൾ പുഷ്പലത മാത്രം അവഗണിക്കപ്പെട്ടു.
ഇന്നും ഫുട്ബാളിനോട് അടങ്ങാത്ത അഭിനിവേശം കാത്തുസൂക്ഷിക്കുന്ന ഇവരെ സർക്കാറിെൻറ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുഖാന്തരം ഉള്ള നിയമനങ്ങൾക്കെങ്കിലും പരിഗണിക്കപ്പെടണം എന്നാണ് ഫുട്ബാൾ പ്രേമികളുടെയും നാട്ടുകാരുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.