ചെറുവത്തൂർ: ചെറുവത്തൂർ മേൽപാലത്തിന് സമീപം ടെലിഫോൺ എക്സ്ചേഞ്ചിനടുത്ത് രാത്രിയുടെ മറവിൽ വ്യാപാരസ്ഥാപനങ്ങളിലെ പ്ലാസ്റ്റിക്, ഭക്ഷണാവിശിഷ്ടങ്ങളടക്കമുള്ള മാലിന്യം തള്ളിയ വ്യാപാരികളെ വിളിച്ചുവരുത്തി മാലിന്യം നീക്കംചെയ്യിപ്പിച്ച് പിഴചുമത്തി. ചീമേനി ടൗണിൽ പ്രവർത്തിക്കുന്ന രണ്ട് സ്ഥാപനങ്ങളിലെ മാലിന്യമാണ് ഇതരസംസ്ഥാന തൊഴിലാളികളുടെ സഹായത്തോടെ ചെറുവത്തൂർ മേൽപാലത്തിന് സമീപം തള്ളിയത്. സ്ഥാപന ഉടമകളെ വിളിച്ചുവരുത്തി പിഴചുമത്തുന്നതിന് ഹെൽത്ത് ഇൻസ്പെക്ടർ പി.കെ. മധു നേതൃത്വം നൽകി. ഹരിത കർമസേനാംഗങ്ങൾ വാർഡ് മെംബർ മഹേഷ് വെങ്ങാട്ടിന്റെ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്നാണ് ആരോഗ്യവകുപ്പിനെയും ഗ്രാമപഞ്ചായത്തിനെയും വിവരമറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.