ചെറുവത്തൂർ: കൊടക്കാട്ടെ വോളിബാൾ താരമായ അമർദത്ത് എന്ന ചക്കരയെ രോഗത്തിെന്റ പിടിയിൽ നിന്നും രക്ഷപ്പെടുത്താൻ ബിരിയാണി ചലഞ്ചുമായി കൂട്ടുകാർ. രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കൊടക്കാട് കളത്തേരയിലെ അമർദത്ത് (ചക്കരയുടെ) ചികിത്സാസഹായത്തിെന്റ ധനസമാഹരണാർഥം ചക്കരയുടെ പ്രിയ ചങ്ങാതിമാരാണ് ഒക്ടോബർ ഒന്നിന് ബിരിയാണി ചലഞ്ച് ഒരുക്കുന്നത്.
കൊടക്കാട് വായനശാല മുറ്റത്തെ വോളിബാൾ കോർട്ടിൽ ഓടിച്ചാടി നടന്ന നാടിെന്റ ‘ചക്കര’യായിരുന്നു അമർദത്ത്. എന്തിനും ഏതിനും തങ്ങൾക്കൊപ്പം സജീവമായി പ്രവർത്തിച്ച ഈ വോളിബാൾ താരം അപ്രതീക്ഷിതമായി രോഗഭാരത്താൽ വീണപ്പോൾ അവന് താങ്ങാവാൻ ഗ്രാമവാസികളെല്ലാം മുന്നിട്ടിറങ്ങുകയാണ്. നാട്ടിലും പരിസരത്തും വിവാഹമോ മറ്റുചടങ്ങോ ഉണ്ടെങ്കിൽ നാട്ടുകാരൊന്നാകെ വിളമ്പാനിറങ്ങും.
അമർദത്തിെന്റ ചികിത്സക്കായുള്ള തുക സ്വരൂപിക്കാൻ വേണ്ടിയാണിത്. കൊടക്കാട് നാരായണ സ്മാരക ഗ്രന്ഥാലയത്തിെന്റയും സ് പോർട്സ് ക്ലബിെന്റയും പ്രവർത്തകരും നാട്ടുകാരുമാണ് സ്നേഹവും കരുണയും നിറച്ച് ഓരോ ഓഡിറ്റോറിയത്തിലും വിളമ്പുകാരാകുന്നത്. ഭക്ഷണശാലകളിലെ രുചിപാത്രങ്ങൾ തുറന്ന് ഇവർ വിളമ്പുമ്പോൾ ആ കരുതലും സ്നേഹവും നാട് ഹൃദയത്തിലേറ്റുവാങ്ങുകയാണ്.
ഓലാട്ട് കളത്തേരയിലെ കെ. സതീശെന്റയും ഗീതയുടെയും മകനായ അമർദത്ത് കോഴിക്കോട് എം.വി.ആർ കാൻസർ സെൻറിലാണ് ചികിത്സയിൽ കഴിയുന്നത്. മാത്തിൽ ഗുരുദേവ് കോളജിലെ ബിരുദ വിദ്യാർഥിയാണ്. കീമോ തെറപ്പിക്കും ശസ്ത്രക്രിയക്കുമുള്ള 12 ലക്ഷം രൂപ സ്വരൂപിക്കാനാണ് ചലഞ്ച് നാട് ഏറ്റെടുത്തത്. സഹായങ്ങൾ അമർദത്ത് ചികിത്സാസഹായ സമിതിയുടെ കനറാ ബാങ്ക് കൊടക്കാട് ബ്രാഞ്ചിെന്റ 120023851160 അക്കൗണ്ട് നമ്പറിൽ അയക്കണം. ഐ.എഫ്.എസ്.സി: CNRB0014262.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.