ചെറുവത്തൂർ: എസ്.എസ്.എൽ.സിക്കും പ്ലസ് ടുവിനും നേടിയ എ പ്ലസ് വിജയം ഡിഗ്രി പരീക്ഷയിലും സ്വന്തമാക്കി ഇരട്ട സഹോദരിമാർ. ഉദിനൂർ കിനാത്തിലെ ശ്രീലക്ഷ്മിയും ശ്രീപാർവതിയുമാണ് ഫിസിക്സ് ബിരുദ പരീക്ഷയിൽ 92 ശതമാനത്തിലേറെ മാർക്ക് നേടി നാടിന്റെ അഭിമാനമായത്. എൻ.സി.സിയുടെ മാർക്ക് കൂടി ചേർത്താൽ ശതമാനം ഇനിയും കൂടും.
കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച കണ്ണൂർ സർവകലാശാല ഫലത്തിലാണ് ഉയർന്ന മാർക്കോടെ വിജയിക്കാൻ രണ്ടു പേർക്കും കഴിഞ്ഞത്. കഠിനമായ പരിശ്രമത്തിന്റെ ഫലമായി കോളജിൽതന്നെ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഉൾപ്പെടാൻ രണ്ടുപേർക്കും കഴിഞ്ഞു.
കേന്ദ്രസർക്കാറിന്റെ ഉന്നത സ്കോളർഷിപ്പായ ഇൻസ്പെയർ ഇരുവർക്കും ലഭിക്കുന്നുണ്ട്. ഫിസിക്സിൽ ബിരുദാനന്തര ബിരുദമാണ് ഇരുവരുടേയും ലക്ഷ്യം.
കൊളത്തൂർ ഗവ. ഹൈസ്കൂൾ പ്രധാനാധ്യാപകൻ സത്യനാഥന്റെയും തിരുവക്കോളി ഗവ. എൽ.പി സ്കൂൾ അധ്യാപിക കെ. ജയശ്രീയുടെയും മക്കളാണ് ഇരുവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.