ചെറുവത്തൂർ: നഞ്ചിയമ്മക്കുശേഷം മലയാളസിനിമയിൽ പാട്ടറിയിച്ച് ഉമ്പിച്ചിയമ്മ. കുണ്ഡലപുരാണം എന്ന സിനിമയിൽ മനോഹരമായ ഗാനമാലപിച്ചാണ് കാസർകോട്ടുനിന്നുള്ള ഈ ആദിവാസിയമ്മ ശ്രദ്ധിക്കപ്പെടുന്നത്. ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് കൂടിയാണ് പരപ്പ ബാനത്തെ ഉമ്പിച്ചിയമ്മ. അഭയ ഹിരൺമയിയോടൊപ്പം കുണ്ഡലപുരാണത്തിലെ പുലരുമ്പോ തൊട്ടേ കുളിയാ എന്ന ഗാനമാണ് പാടിയത്. ഒരു പ്രത്യേക താളത്തിൽ പാടാൻകഴിവുള്ള ഉമ്പിച്ചിയമ്മയുടെ നാടൻശൈലി കേട്ടാണ് ഇതിന്റെ സംഗീത സംവിധായകൻ സംഗീത പശ്ചാത്തലമൊരുക്കിയതും അതിനൊത്ത് ചിത്രത്തിന്റെ സംവിധായകൻ കൂടിയായ സന്തോഷ് പുതുക്കുന്ന് രചന നിർവഹിച്ചതും. ഗുരുപൂജ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ഇതിനകം ഉമ്പിച്ചിയമ്മയെ തേടിയെത്തിയിട്ടുണ്ട്.മേനോക്കിൽ ഫിലിംസിന്റെ ബാനറിൽ ടി.വി. അനിൽ നിർമിക്കുന്ന ചിത്രം ജൂൺ അവസാനത്തോടെ തിയറ്ററിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.