ചെറുവത്തൂർ: നിരവധി പേർക്ക് തണലേകിയ യൂണിറ്റി നോവ് പാലിയേറ്റിവിന് നാല് വയസ്സ്. യൂണിറ്റി കൈതക്കാടിന് കീഴിൽ നാല് വർഷം മുമ്പ് ആരംഭിച്ച നോവ് പാലിയേറ്റീവാണ് ഇതിനകം നിരവധി പേർക്ക് സഹായമെത്തിച്ചത്. വിവിധ പഞ്ചായത്തിലെ രോഗികൾക്ക് ഉപയോഗിക്കാനുള്ള മെഡിക്കൽ ഉപകരണങ്ങൾ നൽകൽ, ചികിത്സാ സഹായം, രോഗികളെ കിടത്തി കൊണ്ടുപോകുന്ന സ്ട്രെക്ച്ചർ വാഹനം, ഗുളിക ശേഖരിച്ച് പരിയാരം മെഡിക്കൽ കോളജിന് കൈമാറുന്ന സാന്ത്വനപ്പെട്ടി, തുടങ്ങിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്.
ഈ വർഷവും മാതൃകപരമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താനുള്ള ഒരുക്കത്തിലാണ്. ഒപ്പം സ്വന്തമായ കെട്ടിടമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാനുള്ള പ്രവർത്തനങ്ങളും നടത്തും. ഷറഫ് കോളജിൽ നടന്ന യോഗത്തിൽ കൃഷ്ണൻ പത്താനത്ത് അധ്യക്ഷത വഹിച്ചു.
ടി.കെ.സി. ഖാദർ ഹാജി, ഇ.കെ. മുഹമ്മദ് അസ്‌ലം, എം.സി. സിദ്ദീക്കലി, സി. മുഹമ്മദ്, എം.സി. ജലീൽ, വി.കെ. ഇബ്രാഹിം, സി.ഷംസുദ്ധീൻ, എം.കെ. ആരിഫ് എന്നിവർ സംസാരിച്ചു. കോവിഡ് കാലത്ത് ഗൾഫ് മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച എം.സി. അൽത്താഫിന് പി.കെ.സി. സമദ് ഹാജി ഉപഹാരം നൽകി .ഇ.കെ. അസ്‌ലം സ്വാഗതവും എം.സി. സാദിഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.