വനിതാ കൂട്ടായ്മയിൽ വീതുക്കുന്ന് ശുചീകരിച്ചു

ചെറുവത്തൂർ: വനിതാ കൂട്ടായ്മയിൽ വീതുക്കുന്ന് ശുചീകരിച്ചു. പിലിക്കോട് വീതുക്കുന്നും പരിസരവുമാണ് വനിതകൾ ഒത്തു പിടിച്ചപ്പോൾ മനോഹരമായത്. സാധാരണ എല്ലാവർഷവും തെയ്യം നടക്കുന്ന ഇടമാണിത്. എന്നാൽ കോവിഡ് ഭീഷണിയെ തുടർന്ന് രണ്ട് വർഷമായി ഇവിടെ തെയ്യം കെട്ടിയാടിയില്ല.

ഈ വർഷം 50 പേരെ വെച്ച് തെയ്യം കെട്ടാനുള്ള അനുമതിയുണ്ടെങ്കിലും ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പറ്റില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് തെയ്യം കെട്ട് ഒഴിവാക്കി.

രയരമംഗലം വടക്കേൻ വാതുക്കലിൽ നിന്നും അഗ്നിപ്രവേശനം നടത്തിയ ശേഷമാണ് തെയ്യം വീത് കുന്ന് കയറാറുള്ളത്. വീതുക്കുന്നിന്‍റെ സാന്നിധ്യം പ്രദേശത്തെ കിണറുകളെ ജലസാന്നിധ്യമുള്ളതാക്കുന്നു.

Tags:    
News Summary - veethukunnu cleaning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.