ചെറുവത്തൂർ: വികാസ് കൊടക്കാടിെൻറ ശബ്ദം ഇനി ലോകമെങ്ങുമുള്ള സ്പോർട്സ് പ്രേമികളുടെ കാതിൽ മുഴങ്ങും. കൊടക്കാട് നാരായണ സ്മാരക ഗ്രന്ഥാലയത്തിെൻറയും സ്പോർട്സ് ക്ലബിെൻറയും മുൻനിര പ്രവർത്തകനും അധ്യാപകനുമായ വികാസ് കൊടക്കാടാണ് ഹൈദരാബാദിൽ നടക്കുന്ന റുേപ പ്രൈം വോളിബാൾ ലീഗ് മത്സരത്തിൽ മലയാളത്തിൽ ദൃക്സാക്ഷി വിവരണം നടത്തുക. സോണി സ്പോർട്സ് ചാനലിൽ മലയാളം കമന്റേറ്ററായി തിരഞ്ഞെടുത്തുകൊണ്ടുള്ള അറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് വികാസ് ഹൈദരാബാദിലെത്തി.
നിരവധി വോളിബാൾ താരങ്ങൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരമാണ് വോളി പ്രൈംലീഗ് മത്സരങ്ങളിലൂടെ ലഭിക്കുക. ഹൈദരാബാദ് ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിലാണ് ടൂർണമെന്റ് നടക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ ഹൈദരാബാദ് ബ്ലാക്ക് ഹോക്സിന്റെ ഹോം ടീം കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെ നേരിടും.
23 ദിവസമായി 24 മത്സരങ്ങളാണ് ടൂർണമെന്റിൽ ഉണ്ടാവുക. കാലിക്കറ്റ് ഹീറോസ്, കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്, അഹമ്മദാബാദ് ഡിഫൻഡേഴ്സ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്സ്, ചെന്നൈ ബ്ലിറ്റ്സ്, ബംഗളൂരു ടോർപ്പിഡോസ്, കൊൽക്കത്ത തണ്ടർബോൾട്സ് എന്നീ ഏഴ് ടീമുകളുടെയും ഓരോ റൗണ്ട് മത്സരമാണ് ആദ്യഘട്ടത്തിൽ. ലീഗ് പോയന്റടിസ്ഥാനത്തിൽ ആദ്യ നാല് ടീമുകൾ സെമിയിലേക്ക് യോഗ്യത നേടും.
വോളിബാളിെൻറ ഈറ്റില്ലമായ കൊടക്കാട് നാരായണ സ്മാരക ക്ലബിൽ നടന്ന മത്സരങ്ങളിലൂടെയാണ് വികാസ് കമന്റേറിയനായി മാറിയത്. സംസ്ഥാന, ജില്ലതലത്തിലുള്ള വിവിധ മത്സരങ്ങളിൽ തുടർന്ന് ദൃക്സാക്ഷി വിവരണം നടത്തി. കളിക്കാർക്കും കാണികൾക്കും ഒരുപോലെ ആവേശം വിതറുന്ന ശൈലിയിലാണ് വികാസിെൻറ വിവരണം.
ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഒരു കൊടക്കാടുകാരെൻറ ശബ്ദം കേൾക്കാനാവുമെന്നതിനാൽ നാടാകെ ആവേശത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.