കാഞ്ഞങ്ങാട്: നഗരം വിഷുത്തിരക്കിലായി. ചുട്ടുപൊള്ളുന്ന ചൂടിനിടയിലും തിരക്കിന് കുറവൊന്നുമില്ല. വിഷുവിന് മണിക്കൂറുമാത്രം ബാക്കിനിൽക്കെ തിരക്ക് മൂർധന്യത്തിലായി. ദിവസങ്ങളായി നഗരത്തിൽ വലിയ ജനത്തിരക്കാണനുഭവപ്പെട്ടത്. പെരുന്നാളും വിഷുവും ഒപ്പമെത്തിയത് വ്യാപാരകേന്ദ്രങ്ങളിൽ വലിയ ഉണർവുണ്ടാക്കിയിട്ടുണ്ട്.
ചുട്ടുപൊള്ളുന്ന അന്തരീക്ഷമാണെങ്കിലും വിഷുക്കോടിയും മറ്റ് സാധനങ്ങളും വാങ്ങാൻ ആളുകൾ നഗരത്തിലേക്ക് കൂട്ടത്തോടെയെത്തുന്നു. പാതയോരത്തുനിന്ന് സാധനങ്ങൾ വാങ്ങാനും ആളുകൾ തിരക്കുകൂട്ടുന്നു.
പുതിയ ട്രെൻഡ് വസ്ത്രങ്ങളുമായി ഇക്കുറി കളംപിടിച്ചപ്പോൾ പ്രയോജനമുണ്ടാക്കിയതായി കച്ചവടക്കാർ പറയുന്നു. തുണിത്തരങ്ങളുമായി ഇതരസംസ്ഥാനക്കാർ നഗരത്തിലെ വഴിയോരങ്ങൾ കൈയടക്കിയിരിക്കുകയാണ്. വസ്ത്രങ്ങൾക്കുൾപ്പെടെ വിലയിൽ വലിയ വർധനവുണ്ടായിട്ടുണ്ട്. വിഷുവിന് കണിയൊരുക്കാനുള്ള മൺകലങ്ങളും നഗരത്തിൽ എത്തിയിട്ടുണ്ട്.
മടിക്കൈയിൽനിന്നാണ് മൺകലങ്ങൾ ഇവിടേക്ക് വിൽപനക്കായെത്തുന്നത്. വിഷുദിവസം കണികാണാനുള്ള കൃഷ്ണവിഗ്രഹങ്ങളും യഥേഷ്ടമുണ്ട്. വിഷുവിന്റെ തലേദിവസമായ ശനിയാഴ്ച നഗരത്തിൽ അഭൂതപൂർവമായ തിരക്കനുഭവപ്പെടാനാണ് സാധ്യത. പച്ചക്കറി-പഴവർഗക്കടകളിലും തിരക്കുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.