കാഞ്ഞങ്ങാട്: അന്ധതയെ അതിജീവിച്ച് സ്വന്തംവീട് കടമുറിയാക്കി പടന്നക്കാട് ലക്ഷംവീട് കോളനിയിലെ ജയശ്രീ. ഇവർക്ക് ലോക കാഴ്ച ദിനത്തിൽ ആദരമൊരുക്കിയിരിക്കുകയാണ് കാഞ്ഞങ്ങാട് പാലിയേറ്റിവ് സൊസൈറ്റി. ജനമൈത്രി പൊലീസുമായി സഹകരിച്ചാണ് ചടങ്ങ് നടത്തിയത്. ചുറ്റുംപടർന്ന ഇരുട്ടിനെ ജീവിതമെന്ന പ്രകാശം പരത്തി ഇല്ലാതാക്കുകയാണ് ജയശ്രീ.
ഇരുൾവീണ ജീവിത വഴികളെ പൊരുതി തോൽപ്പിക്കുന്നു. വീട് കടമുറിയാക്കി മാറ്റി അവർ ഉപജീവന മാർഗമൊരുക്കി അതിലൂടെ സന്തോഷം കണ്ടെത്തുന്ന ജയശ്രീയെ കാഴ്ച ദിനത്തിൽ ആദരിക്കാനായി മുന്നോട്ടെത്തിയ കാഞ്ഞങ്ങാട് പാലിയേറ്റീവ് സോസൈറ്റി മാതൃകയായി. വാർഡ് കൗൺസിലർ കെ. അനീഷ് അധ്യക്ഷത വഹിച്ചു.
സബ് ഇൻസ്പെക്ടർ ടി.വി. പ്രേമരാജ് ആദരിച്ചു. ജനമൈത്രി ബീറ്റ് ഓഫിസർ കെ. രഞ്ജിത് കുമാർ ഗോകുലാനന്ദൻ മോനാച്ച, പാലിയേറ്റിവ് നഴ്സ് മിനി ജോസഫ്, സിവിൽ പൊലീസ് ഓഫിസർ സനൂപ് തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.