കാഞ്ഞങ്ങാട്: ലോക്സഭ തെരഞ്ഞെടുപ്പിന്റ മുന്നോടിയായി ഹോസ്ദുർഗ് പൊലീസ് കാഞ്ഞങ്ങാട് സർവകക്ഷി സമാധാന യോഗം വിളിച്ചുചേർത്തു. ഇൻസ്പെക്ടർ എം.പി ആസാദിന്റ അധ്യക്ഷതയിലാണ് രാഷ്ട്രീയകക്ഷികളുടെ യോഗം വിളിച്ചുചേർത്തത്. തെരഞ്ഞെടുപ്പ് ദിവസവും അതിനു മുന്നോടിയായും സ്റ്റേഷൻപരിധിയിൽ പരസ്പര സഹകരണത്തോടെ പ്രവർത്തിക്കാൻ യോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പിന്റെ ഭാഗമായി 24ന് നടക്കുന്ന കൊട്ടിക്കലാശത്തിന് കാഞ്ഞങ്ങാട് നഗരത്തിൽ സമയവും സ്ഥലവും നിശ്ചയിച്ചു. എൻ.ഡി.എ മുന്നണി റാലി വൈകീട്ട് 3.30ന് കോട്ടച്ചേരിയിൽനിന്ന് തുടങ്ങി പുതിയകോട്ട സമാപിക്കും.
എൽ.ഡി.എഫ് റാലി നാലു മണിക്ക് നോർത്ത് കോട്ടച്ചേരി എലൈറ്റ് ഹോട്ടലിന് മുന്നിൽനിന്ന് ആരംഭിച്ച് പഴയ കൈലാസ് തിയറ്ററിന് അടുത്ത് വെച്ച് ടൗൺചുറ്റി പെട്രോൾ പമ്പ് പരിസരത്ത് അവസാനിക്കും. യു.ഡി.എഫ് റാലി നാലുമണിക്ക് പുതിയകോട്ടനിന്ന് ആരംഭിച്ച് ടൗൺചുറ്റി പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് സമാപിക്കും. റാലികൾ സമാധാനപരമായി നടത്താൻ സർവകക്ഷി യോഗത്തിൽ തീരുമാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.