കാഞ്ഞങ്ങാട്: സി.പി.എം ബൂത്ത് ഏജന്റായ പ്രവർത്തകന്റെ ചായക്കട തീവെച്ച് നശിപ്പിച്ചു. ബല്ലാ കടപ്പുറത്തെ മൂസാൻ കുട്ടിയുടെ കടയാണ് കത്തിച്ചത്. ബല്ലാകടപ്പുറം സി.പി.എം ബ്രാഞ്ച് അംഗമാണ് ഇയാൾ. ബല്ലാകടപ്പുറം ജങ്ഷനിൽ മൂസാൻ കുട്ടിയുടെ തന്നെ അനാദിക്കടയോട് ചേർന്നുള്ള തട്ട് കടയാണിത്.
ശനിയാഴ്ച പുലർച്ച 3.50ഓടെയാണ് സംഭവം. സംഭവത്തിന് പിന്നിലാരെന്ന് വ്യക്തമല്ല. മൂസാൻകുട്ടി മീനാപ്പീസ് കണ്ടത്തിൽ ഗവ. എൽ.പി സ്കൂളിലെ 138ാം ബൂത്തിന്റെ സി.പി.എം ഏജന്റായിരുന്നു.
വിവരമറിഞ്ഞ് ഹോസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ എം.പി. ആസാദിന്റെ നേതൃത്വത്തിൽ പൊലീസ് പുലർച്ച തന്നെ സ്ഥലത്തെത്തി. പുലർച്ചെ 1.30ന് ശേഷമായിരുന്നു കട പൂട്ടിയത്. ജോലിക്ക് പോകുന്നവരാണ് പുലർച്ചെ കട കത്തുന്നത് കണ്ടത്. ഉടൻ തീയണച്ചതിനാൽ തൊട്ടടുത്ത കടയിലേക്ക് പടർന്നില്ല.
രണ്ടു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. വ്യക്തി വിരോധമാണോ രാഷ്ട്രീയ വിരോധമാണോ സംഭവത്തിന് കാരണമെന്ന് പൊലീസ് അന്വേഷിക്കുന്നു.
കാഞ്ഞങ്ങാട്: സി.പി.എം ഏജന്റായിരുന്ന മൂസാൻ കുട്ടിയുടെ ചായക്കട കത്തിച്ചതില്‍ മുസ് ലിം ലീഗിന് ബന്ധമില്ലെന്ന് ബല്ലാകടപ്പുറം മുസ് ലിം ലീഗ് കമ്മിറ്റി അറിയിച്ചു.
സമാധാനം നിലനില്‍ക്കുന്ന ബല്ലാ കടപ്പുറത്ത് സാമൂഹികദ്രോഹികള്‍ നടത്തിയ ഇത്തരം ശ്രമങ്ങളെ അപലപിക്കുന്നു. ഇത് രാഷ്ട്രീയമാക്കി മുസ് ലിം ലീഗിന്റെ തലക്കിടാനുള്ള നഗരസഭയിലെ സി.പി.എം നേതാക്കളുടെ ശ്രമങ്ങള്‍ വിലപ്പോകില്ലെന്ന് കമ്മിറ്റി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.