കാസര്‍കോട് വികസനപാക്കേജില്‍ തടിയന്‍വളപ്പ് പുഴക്ക് കുറുകെ നിര്‍മിച്ച പാലം

തടിയന്‍വളപ്പ് പാലംപണി അവസാനഘട്ടത്തില്‍

കാസർകോട്​: എരുമങ്ങളം, താന്നിയാടി നിവാസികളുടെ ഏറക്കാലത്തെ കാത്തിരിപ്പിന് വിരാമമാകുന്നു. കോടോംബേളൂര്‍ പഞ്ചായത്തിലെ തടിയന്‍ വളപ്പ് പുഴക്ക് കുറുകെ നിര്‍മിച്ച പാലം ഉദ്ഘാടനത്തിന് സജ്ജമായി. മിനുക്കുപണികള്‍ മാത്രമാണ് ബാക്കിയുള്ളത്.

കാസര്‍കോട് വികസന പാക്കേജില്‍ 2.75 കോടി രൂപ ചെലവിലാണ് പാലം പണിതത്. എരുമങ്ങളം താന്നിയാടി റോഡില്‍ മുമ്പുണ്ടായിരുന്ന ഉപയോഗശൂന്യവും അപകടാവസ്ഥയിലുമായിരുന്ന വീതികുറഞ്ഞ വി.സി.ബി കം ബ്രിഡ്ജിന് പകരമായി ഒരുപാലം നിര്‍മിക്കണമെന്നത് വര്‍ഷങ്ങളായുള്ള ജനങ്ങളുടെ ആവശ്യമായിരുന്നു.

21.56 മീറ്ററില്‍ ഒറ്റ സ്പാനിലാണ് പാലം പണിതത്. 7.5 മീറ്റര്‍ വീതിയുള്ള ഗതാഗതസൗകര്യവും ഇരുവശങ്ങളിലുമായി 1.5 മീറ്റര്‍ വീതിയുള്ള നടപ്പാതയോടും കൂടിയാണ് പാലം നിര്‍മിച്ചത്.

Tags:    
News Summary - thadiyanvalappu bridge work in final stage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.