കാസർകോട്: തദ്ദേശ തെരഞ്ഞെടുപ്പിന് മുസ്ലിം ലീഗിലേക്ക് പോയ നേതാവ് ഐ.എൻ.എല്ലിൽ മടങ്ങിയെത്തി. ഐ.എൻ.എൽ മണ്ഡലം മുൻ ജനറൽ സെക്രട്ടറി, നാഷനൽ പ്രവാസി ലീഗ് സംസ്ഥാന മുൻ ട്രഷറർ, ഐ.എൻ.എൽ മുൻ സംസ്ഥാന കൗൺസിലർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന മുനീർ കണ്ടാളം ആണ് തിരികെയെത്തിയത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് മുനീർ ഐ.എൻ.എല്ലിൽനിന്ന് രാജിവെച്ച് മുസ്ലിം ലീഗിൽ ചേർന്നത്. യു.ഡി.എഫിനൊപ്പംനിന്ന് ഇടതുമുന്നണി സർക്കാറിനെതിരെ പ്രവർത്തിക്കുന്നത് മാനസികമായി പ്രയാസകരമായതിനാലാണ് മുന്നണിക്ക് തുടർഭരണം നേടിക്കൊടുക്കാൻ പൂർവസംഘടനയിലേക്ക് മടങ്ങുന്നതെന്ന് മുനീർ കണ്ടാളം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. ചില അഭിപ്രായ വ്യത്യാസത്തിെൻറ പേരിലായിരുന്നു രാജി.
എന്നാൽ, ഇപ്പോൾ പാർട്ടിയെയും അതുവഴി മുന്നണിയെയും ശക്തിപ്പെടുത്താനാണ് ഐ.എൻ.എല്ലിൽ മടങ്ങിയെത്തിയതെന്ന് മുനീർ കൂട്ടിച്ചേർത്തു. ഐ.എൻ.എൽ ജില്ല ജനറൽ സെക്രട്ടറി അസീസ് കടപ്പുറം, ജില്ല സെക്രട്ടറി സി.എം.എ. ജലീൽ, ഹാരിസ് ബെഡി, ഖലീൽ എരിയാൽ എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.