കാസര്‍കോട്: നഗരത്തില്‍ മോഷണത്തിന് പദ്ധതിയിട്ട മൂന്നുപേരെ കാസര്‍കോട് എസ്.ഐമാരായ ഷാജു, ഷെയ്ക്ക് അബ്ദുല്‍റസാഖ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. തളങ്കരയിലെ ആരിഫ് (32), മുട്ടത്തൊടി പടിഞ്ഞാര്‍മൂലയിലെ മുഹമ്മദ് അര്‍ഷാദ് (19), കണ്ണൂർ എരമത്തെ പ്രവീണ്‍ (28) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം പുലര്‍ച്ച പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് സംശയസാഹചര്യത്തില്‍ കണ്ട ഇവരെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് നഗരത്തില്‍ മോഷണം നടത്താന്‍ എത്തിയതാണെന്ന് പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. സംഘം നിരവധി കവര്‍ച്ചകള്‍ക്ക് പിന്നിലുണ്ടെന്ന് സംശയിക്കുന്നതായും അന്വേഷണം നടത്തിവരുന്നതായും പൊലീസ് പറഞ്ഞു.
ഏതാനും ദിവസം മുമ്പ് കാസര്‍കോട് പഴയ ബസ് സ്റ്റാൻഡിലെ മൂന്നു കടകളിലും പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ ക്ലിനിക്കിലും നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രതികളെ പിടികൂടാനായിട്ടില്ല. ഇതുസംബന്ധിച്ചും അന്വേഷണം നടന്നുവരുന്നതായി പൊലീസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.