കാസർകോട്: നിയമസഭ തെരഞ്ഞെടുപ്പ് സുതാര്യമായി നടത്താൻ ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻകൂടിയായ കലക്ടറെ മാറ്റണമെന്ന് യു.ഡി.എഫ്. തെരഞ്ഞെടുപ്പ് ചുമതലകളിൽനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കൺവീനർ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് കത്തയച്ചു.
ഭരണകക്ഷിയായ എൽ.ഡി.എഫിെൻറ താളത്തിനൊത്തു തുള്ളുന്ന കലക്ടർ പ്രതിപക്ഷ കക്ഷികളെ കേൾക്കാൻ തയാറല്ലെന്ന് കത്തിൽ പറഞ്ഞു. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രിസൈഡിങ് ഓഫിസറെ എം.എൽ.എ തന്നെ ഭീഷണിപ്പെടുത്തിയ സംഭവമുണ്ടായപ്പോൾ അതിലും എം.എൽ.എയെ ന്യായീകരിക്കുകയാണ് കലക്ടർ ചെയ്തത്.
അതിനാൽ, തെരഞ്ഞെടുപ്പ് വരണാധികാരിയായി കലക്ടർ തുടരുന്നിടത്തോളം സുതാര്യവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ജില്ലയിൽ സാധ്യമല്ല. അതിനാൽ, അദ്ദേഹത്തെ തൽസ്ഥാനത്തുനിന്ന് മാറ്റണമെന്ന് യു.ഡി.എഫ് കൺവീനർ എ. ഗോവിന്ദൻ നായർ കത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ടീക്കാറാം മീണക്കും കത്തിെൻറ പകർപ്പ് അയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.