കാഞ്ഞങ്ങാട്: ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ് കോഴിക്കോട് ജില്ലയിൽ അനുവദിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം അനുവദിക്കാനാകില്ലെന്നും ഈ തീരുമാനം പ്രതിഷേധാർഹമാണെന്നും ജില്ലയോടുള്ള അവഗണനയാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു.
തിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത എം.പിമാരുടെ വിഡിയോ കോണ്‍ഫറന്‍സില്‍ പതിനൊന്നാം അജണ്ടയായാണ് കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യവും അനുയോജ്യമായ സ്ഥലം നിർദേശിക്കാനും അറിയിച്ചതായി പറഞ്ഞത്. കോഴിക്കോട് ജില്ലയിലെ കിനാലൂരിൽ എയിംസ് അനുവദിക്കാനാണ് സംസ്ഥാന സർക്കാർ നീക്കം നടത്തുന്നത്.
ഇത് അനുവദിക്കാനാവില്ല. നേരത്തെതന്നെ എയിംസിനായി എം.പിയെന്ന നിലയില്‍ ശ്രമം തുടങ്ങിയിരുന്നു. ജില്ലയിലെ റവന്യൂ മന്ത്രിയുൾെപ്പടെയുള്ള എം.എല്‍.എമാർ ഇതിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
പാര്‍ലമെൻറ് സെഷന്‍ തുടങ്ങിയാല്‍ പ്രധാനമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും കണ്ട് എയിംസിെൻറ ആവശ്യകത അറിയിക്കും. യു.ഡി.എഫ് ചെയർമാൻകൂടിയായ എം.സി. കമറുദ്ദീൻ എം.എൽ.എയുമായി ബന്ധപ്പെട്ടുയർന്നുവന്ന സാമ്പത്തിക ആരോപണത്തിൽ തെൻറ അഭിപ്രായം മുസ്ലിം ലീഗ് ഉന്നത ഭാരവാഹികളെ അറിയിച്ചിട്ടുണ്ട്.
ഇക്കാര്യത്തിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. രക്തസാക്ഷികളെ അപമാനിച്ചിട്ടില്ല.ചത്തുപോകൽ എന്നത് സാധാരണയായി ഉപയോഗിക്കുന്ന വാക്ക് മാത്രമാണെന്നും ഇൗ സംഭവത്തിൽ ഡി.വൈ.എഫ്.ഐയും നഗരപിതാവും എന്തിനാണ് എെൻറ വീട്ടിലേക്ക് മാർച്ച് നടത്തിയതെന്നും മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.