നീലേശ്വരം: വാക്കേറ്റത്തെ തുടർന്നുണ്ടായ കൈയാങ്കളിയിലും മൂന്നു പേർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് റിട്ട. പൊലീസുകാരൻ ഉൾപ്പെടെ ഒമ്പതു പേർക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. അടുക്കത്ത് പറമ്പിലെ റിട്ട. എ.എസ്.ഐ രാകേഷ് കുമാർ, ഭാര്യ നിഷ, മകൻ രജിത്ത്, അടുക്കപറമ്പത്തെ മോഹനൻ, മകൻ ഗോകുൽ, ആലാമി, മുരളി എന്നിവർക്കെതിരെയാണ് കേസെടുത്തത്.
കഴിഞ്ഞദിവസം വൈകീട്ട് ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന ഗോകുൽ റോഡരികിൽ ബൈക്ക് നിർത്തിയിടുന്നതിനിടയിൽ രാകേഷ് ചീത്തവിളിക്കുകയും ഇത് ചോദിക്കാൻ ചെന്നപ്പോൾ രണ്ടുവിഭാഗങ്ങൾ തമ്മിൽ വാക്കേറ്റം നടക്കുകയും തുടർന്ന് കൈയാങ്കളിയിൽ കലാശിക്കുകയുമായിരുന്നു.
പരിക്കേറ്റ രാകേഷിെൻറ ഭാര്യ നിഷ, മകൻ രജിത്ത് എന്നിവരെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലും ഗോകുലനെ നീലേശ്വരത്തെ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാകേഷ് നിരന്തരം ചീത്തവിളിക്കുന്നത് പതിവാണെന്ന് മോഹനനും കുടുംബവും ആരോപിക്കുന്നു.എന്നാൽ, അടുക്കത്ത് പറമ്പത്ത് താമസം വന്ന തങ്ങളെ നാട്ടുകാരിൽ ചിലർ ദ്രോഹിക്കുന്നുവെന്നാണ് രാകേഷും കുടുംബവും ആരോപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.