നീലേശ്വരം: വെള്ളൂടയിൽ സോളാർ പ്ലാന്റ് സ്ഥാപിക്കാൻ എത്തിയവരെ സമരസമിതി പ്രവർത്തകർ തടഞ്ഞു. സ്ഥലത്ത് പൊലീസുമായി സംഘർഷമായതിനെ തുടർന്ന് 30ഓളം പേരെ അറസ്റ്റ് ചെയ്തുനീക്കി. മടിക്കൈ പഞ്ചായത്തിലെ ഒന്നാം വാർഡും കോടോം ബേളൂർ പഞ്ചായത്ത് 18ാം വാർഡിലുംപെട്ട സ്ഥലമായ കോട്ടപ്പാറ വെള്ളൂടയിലാണ് സംഭവം.
ജനകീയ സമരസമിതി പ്രവർത്തകരുടെ എതിർപ്പിനെ മറികടന്ന് സോളാർ പ്ലാന്റ് സ്ഥാപിക്കാനുള്ള ശ്രമമാണ് സമരസമിതി പ്രവർത്തകർ തടഞ്ഞത്. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നിലയുറപ്പിച്ചിരുന്നു. ഹൈകോടതി വിധി നടപ്പിലാക്കാൻ സഹകരിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. മടിക്കൈ പഞ്ചായത്ത് കോട്ടപ്പാറ വാർഡ് മെംബർ എ. വേലായുധൻ, ബാബു അഞ്ചാം വയൽ, പ്രോംരാജ് കാലിക്കടവ്, എം. പ്രശാന്ത്, ഭാസ്കരൻ ചെമ്പിലോട്ട് തുടങ്ങി മുപ്പതോളം പേരെ അറസ്റ്റ് ചെയ്തു.
ഹൈകോടതിയെ തെറ്റിദ്ധരിപ്പിച്ച് അനുമതിപത്രം വാങ്ങിയെന്നാണ് സമരസമിതി ആരോപണം. നെല്ലിയടുക്കം, കാനം, ഏച്ചിക്കാനം, പട്ടത്തുമൂല തുടങ്ങിയ കോളനികളിലെ നൂറുകണക്കിന് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്താണ് സോളാർ പ്ലാന്റ് സ്ഥാപിക്കുന്നത്. ഇതിനകം തന്നെ 500ലധികം ഏക്കർ സ്ഥലത്ത് സോളാർ പാനൽ സ്ഥാപിച്ചു കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.