നീലേശ്വരം: ഏറെ തിരക്കുള്ള നീലേശ്വരം രാജ റോഡിൽ തളിയിൽ ജങ്ഷന് സമീപത്ത് അപകട ഭീഷണിയിലുണ്ടായ ഉണങ്ങിയ മരം ഒടുവിൽ നഗരസഭ അധികൃതൽ ഇടപെട്ട് മുറിച്ചുമാറ്റി. ഞായറാഴ്ച രാവിലെയാണ് ഉണങ്ങിയ മരം പൂർണമായും മുറിച്ചുനീക്കിയത്. കഴിഞ്ഞ ജൂൺ 30ന് ‘മാധ്യമം’ ഉണങ്ങിയ മരം അപകട ഭീഷണിയിലാണെന്ന വാർത്ത നൽകിയിരുന്നു.
ഇതിലാണ് നഗരസഭ ഇടപെട്ട് മുറിച്ചത്. നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്നതും മരത്തിന് കീഴിൽ ഓട്ടോ സ്റ്റാൻഡും പ്രവർത്തിച്ചിരുന്നു. മാത്രമല്ല, കാൽനടക്കാർ തിരക്കില്ലാതെ നടന്നുപോകുന്നതും ഈ മരത്തിന് കീഴിൽ കൂടിയായിരുന്നു. നാല് റോഡ് ജങ്ഷൻ കൂടിയായതിനാൽ അപകടസാധ്യത കൂടുതലായിരുന്നു. ഒടുവിൽ, നഗരസഭ അധികൃതരുടെ ഇടപെടൽ സമീപത്തെ വ്യാപാരികൾക്കും ഓട്ടോ തൊഴിലാളികൾക്കും വലിയ ആശ്വാസമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.