നീലേശ്വരം: ദേശീയപാത വികസനത്തിന്റെ ഭാഗമായി നീലേശ്വരം ഹൈവേയിൽ നിർമിച്ച അടിപ്പാതയുടെ തൂണുകൾക്ക് മുകളിൽ ഗർഡർ സ്ഥാപിക്കൽ പ്രവൃത്തി ആരംഭിച്ചു. നീലേശ്വരം പൊലീസ് സ്റ്റേഷന് എതിർവശത്തെ ഹൈവേയിലാണ് അടിപ്പാതക്കായി കൂറ്റൻ തൂണുകൾ നിർമിച്ചത്. ഇതിനു മുകളിലാണ് ഗർഡർ സ്ഥാപിക്കുന്നത്. രണ്ടു വലിയ ക്രെയിൻ ഉപയോഗിച്ച് ഗർഡറിന്റെ രണ്ടറ്റവും ക്രെയിനിലെ കമ്പിയിലെ കൊളുത്തിലിട്ടാണ് മുകളിലേക്കെടുത്ത് ഗർഡർ സ്ഥാപിക്കുന്നത്. അമിതഭാരവും 50 മീറ്ററിലധികം നീളവുമുള്ള ഒരു ഗർഡർ സ്ഥാപിക്കാൻ മണിക്കൂറുകൾ വേണ്ടിവരും.
അപകടം വരാത്തവിധത്തിൽ കൃത്യമായി ഉയർത്തി രണ്ടു തൂണുകൾക്കും മുകളിലായി സ്ഥാപിക്കണം. ഇങ്ങനെ 10ലധികം ഗർഡറുകൾ സ്ഥാപിക്കണം. അടിപ്പാതയുടെ ഇരുവശത്തുമായി ഹൈവേ റോഡ് കടന്നുപോകുന്നതുകൊണ്ട് വാഹനങ്ങൾ വേഗം കുറച്ച് സഞ്ചരിക്കണമെന്ന് പൊലീസ് നിർദേശം നൽകി. അതുപോലെ ഹൈവേ മാർക്കറ്റ് ജങ്ഷനിൽ ഗതാഗതനിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഓവർ ബ്രിഡ്ജിന്റെ ഗർഡർ സ്ഥാപിച്ച് ഹൈവേ വികസനം കഴിഞ്ഞാൽ നീലേശ്വരത്തെ സർവിസ് റോഡിലെ വാഹനങ്ങൾ ഇതിന്റെ അടിയിലൂടെയാണ് നീലേശ്വരം ടൗണിലേക്ക് പ്രവേശിക്കേണ്ടത്. മേഘ നിർമാണ കമ്പനിയാണ് ഇതിന്റെ ചുമതല വഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.