നീലേശ്വരം: മലയോരമേഖലയിലെ പാറപ്പുറം കാണാൻ ഇപ്പോൾ വല്ലാത്ത ഭംഗിയാണ്. തിരുവോണത്തെ വരവേൽക്കാൻ പാറപ്പുറത്ത് കാക്കപ്പൂക്കൾ വിരുന്നെത്തി. കരിന്തളം, കോളംകുളം പ്രദേശത്തളിൽ പരന്നുകിടക്കുന്ന പാറപ്പുറം മുഴുവൻ നീലപ്പട്ടുടുത്ത പോലെയാണിപ്പോൾ. അത്തംതൊട്ട് തിരുവോണം വരെയുള്ള 10 ദിവസങ്ങളിൽ നാട്ടിൻപുറത്തെ പൂക്കളങ്ങളിൽ ഒഴിച്ചുകൂടാനാവാത്തതാണ് കാക്കപ്പൂ. കൊട്ടകളുമെടുത്ത് സായാഹ്നങ്ങളിൽ കുട്ടികൾ കാക്കപ്പൂ നുള്ളിയെടുക്കുന്നത് പഴയകാല ഗ്രാമീണ കാഴ്ചയായിരുന്നു.
കത്തുന്ന വേനലിൽ ചുട്ടുപൊള്ളുന്ന പാറപ്പുറത്തെ പുല്ലുകൾ കരിഞ്ഞുണങ്ങിയാലും ഓണമെത്തിയാൽ പൂക്കൾ വിരുന്നുവരും. നീലപ്പൂക്കൾ കാറ്റിനോടൊപ്പം ആടിയുലയുന്ന കാഴ്ച അതിമനോഹരമാണ്. കരിന്തളം പാറയിൽ വിളഞ്ഞുനിൽക്കുന്ന കാക്കപ്പൂക്കളുടെ ഭംഗി ആസ്വദിക്കാൻ ധാരാളം ആളുകളെത്താറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.