നീലേശ്വരം: കായൽ ടൂറിസത്തിന് നീലേശ്വരത്തിന്റെ തിലകക്കുറിയായ കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനൽ മുഖ്യന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച രാവിലെ 11.30ന് ഉദ്ഘാടനം ചെയ്യുന്നതിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.ഉത്തര മലബാറിലെ ഉൾനാടൻ ജലാശയങ്ങളിലൂടെയുള്ള യാത്രയിൽ അനിതരസാധാരണമായ അനുഭൂതി പ്രദാനം ചെയ്യുന്നതിനായി സംസ്ഥാന ടൂറിസം വകുപ്പ് നടപ്പാക്കിയ മലനാട് നോർത്ത് മലബാർ റിവർ ക്രൂസ് പദ്ധതിയുടെ ഭാഗമായി എട്ടു കോടി ചെലവിലാണ് നിർമാണം പൂർത്തിയാക്കിയത്. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് മുഖ്യാതിഥിയാവും. രാജ്മോഹൻ ഉണ്ണിത്താൻ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ, ഇന്ത്യൻ നേവൽ അക്കാദമി എഴിമല കമാണ്ടൻറ് വൈസ് അഡ്മിറൽ പി.കെ. ബാൽ എന്നിവർ സംബന്ധിക്കും. ഞായറാഴ്ച പുഴയിൽ ഹൗസ് ബോട്ട് പരേഡ് നടക്കും.
കോട്ടപ്പുറം ബോട്ട് ടെർമിനൽ ഉദ്ഘാടനത്തിനുശേഷം കയ്യൂരേക്കും കാഞ്ഞങ്ങാട്ടേക്കും ബോട്ട് സർവിസ് നടത്തുന്ന ബോട്ട് ജങ്ഷനായും കോട്ടപ്പുറത്തെ മാറ്റുമെന്നും ഭാരവാഹികൾ അറിയിച്ചു. എം. രാജഗോപാലൻ എം.എൽ.എ, നഗരസഭ ചെയർപേഴ്സൻ ടി.വി. ശാന്ത, നഗരസഭ വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി, കൗൺസിലർമാരായ റഫീഖ് കോട്ടപ്പുറം, ഷംസുദ്ദീൻ അറിഞ്ചിറ, എ. അനൂപ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ എം. ഹുസൈൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.