സുമേഷ്,  രാജേഷ്.

നീലേശ്വരം സർവിസ് സഹകരണ ബാങ്ക് മുക്കുപണ്ടം പണയം: രണ്ടുപേർ അറസ്റ്റിൽ

നീലേശ്വരം: നീലേശ്വരം സർവിസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്തി തട്ടിപ്പുനടത്തിയ മൂന്നു പേർക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. ഇതിൽ രണ്ടു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. നീലേശ്വരം കടിഞ്ഞിമൂലയിലെ കെ.വി. സുമേഷ് (38,) പേരോൽ പുത്തരിയടുക്കം പാലാത്തടുത്തെ പി. രാജേഷ് എന്നിവരെയാണ് എസ്.ഐ എം.വി. വിഷ്ണുപ്രസാദ്, എ.എസ്.ഐ മുരളീധരൻ എന്നിവരടങ്ങിയ സംഘം അറസ്റ്റു ചെയ്തത്. നീലേശ്വരം സർവിസ് സഹകരണ ബാങ്കിലെ മെയിൻ ബ്രാഞ്ചിലും സായാഹ്ന ശാഖയിലുമാണ് പ്രതികൾ സ്വർണമാണെന്ന വ്യാജേന മുക്കുപണ്ടം പണയംവെച്ചത്.

കഴിഞ്ഞ മേയ് 22ന് 83.700 ഗ്രാം തൂക്കം വരുന്ന മുക്കുപണ്ടമായ 10 വളകൾ പണയംവെച്ച് സുമേഷ് 39,01,300 രൂപയും മറ്റൊരു കേസിൽ 41.900 ഗ്രാം തൂക്കമുള്ള അഞ്ചു വളകളുടെ മുക്കുപണ്ടം പണയം വെച്ച് 2,08,500 രൂപയും കൈക്കലാക്കി. രാജേഷ് കഴിഞ്ഞ ഏപ്രിൽ 11ന് 33.900 ഗ്രാം മുക്കുപണ്ടം പണയംവെച്ച് 1,42,000 രൂപയും ഏപ്രിൽ 12ന് 33.200 ഗ്രാം തൂക്കം വരുന്ന നാലു വളകളും പണയപ്പെടുത്തിയാണ് 1,42,600 രൂപയും കൈവശപ്പെടുത്തിയത്‌. ബാങ്കിനെ വഞ്ചിച്ചുവെന്ന ബാങ്ക് അസി. സെക്രട്ടറി കെ.ആർ. രാകേഷിന്‍റെ പരാതിയിലാണ് കേസെടുത്തത്. അതുപോലെ നീലേശ്വരം സർവിസ് സഹകരണ ബാങ്കിന്‍റെ പ്രഭാത, സായാഹ്നന ശാഖയിൽ 24.600 ഗ്രാം തൂക്കം വരുന്ന മൂന്നു മുക്കുപണ്ടത്തിന്‍റെ വളകൾ പണയപ്പെടുത്തി 1,14,000 രൂപ തട്ടിയെടുത്തുവെന്ന പരാതിയിലാണ് നീലേശ്വരം കടിഞ്ഞിമൂലയിലെ എം. സുനിലിനെതിരെ (44) നീലേശ്വരം പൊലീസ് കേസെടുത്തത്. 

Tags:    
News Summary - Neeleswaram Service Cooperative Bank Imitation Gold mortgage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.