നീലേശ്വരം: വെള്ളരിക്കുണ്ട് താലൂക്കിന്റെ കീഴിലുള്ള പരപ്പയിൽ പ്രവർത്തിക്കുന്ന താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫിസിലും പരപ്പയിലെ മലബാർ ഹോട്ടലിലും മോഷണം നടത്തിയാൾ ഒടുവിൽ വെള്ളരിക്കുണ്ട് പൊലീസിന്റെ പിടിയിലായി. 48 മണിക്കൂറിനുള്ളിലാണ് വെള്ളരിക്കുണ്ട് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പനത്തടി പാണത്തൂർ പട്ടുവം സ്വദേശി രതീഷ് എന്ന വണ്ടി ചോർ രതീഷിനെയാണ് (67) അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിൽ വെള്ളരിക്കുണ്ട് എസ്.ഐ ശ്രീദാസ് പുത്തൂർ, എസ്.ഐ ജയരാജൻ, ഗ്രേഡ് എസ്.ഐ രാജൻ, അബൂബക്കർ, നൗഷാദ് എന്നിവരുടെ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.
കൊലപാതക കേസുകൾ ഉൾപ്പെടെ നിരവധി കവർച്ചക്കേസിലെ പ്രതിയാണ് ഇയാൾ. എറണാകുളം, തൃശൂർ ജില്ലകളിൽ നിരവധി മോഷണക്കേസിലും പ്രതിയാണ്. പ്രതിയെ ബുധനാഴ്ച ഉച്ചക്ക് രണ്ടിന് ഹോട്ടലിലും ലൈബ്രറിയിലും തെളിവെടുപ്പ് നടത്തി. ഹോസ്ദുർഗ് കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.