നീലേശ്വരം: വെസ്റ്റ് എളേരി പഞ്ചായത്തിലെ കുന്നുംകൈയിൽ ശുചിത്വമിഷൻ നിർമിച്ച 'വഴിയിടം' Roadside rest center not handed over to country. കെട്ടിട നിർമാണം പൂർത്തിയായി നാലുവർഷം കഴിഞ്ഞിട്ടും വിശ്രമകേന്ദ്രം പ്രവർത്തനം തുടങ്ങിയിട്ടില്ല. ‘ടേക്ക് എ ബ്രേക്ക്’ പദ്ധതി പ്രകാരം ഒമ്പതുലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിർമിച്ചത്.
ഇപ്പോൾ ഇവിടം പഞ്ചായത്ത് ഹരിതകർമസേന മാലിന്യം സൂക്ഷിക്കുന്ന കേന്ദ്രമായി മാറി. യാത്രക്കാർക്ക് വഴിയോര വിശ്രമവും പ്രാഥമിക നിർവഹണ സൗകര്യവും ലക്ഷ്യമിട്ട് പിണറായി സർക്കാറിന്റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി ശുചിത്വമിഷന്റെ നേതൃത്വത്തിൽ നിർമിച്ച സംരംഭമാണിത്. വിശ്രമകേന്ദ്രം തുറന്നുകൊടുത്താൽ കുന്നുംകൈയിലെ നൂറുകണക്കിന് വ്യാപാരികൾക്കും ഓട്ടോ തൊഴിലാളികൾക്കും മറ്റ് ഡ്രൈവർമാർക്കും വഴിയാത്രക്കാർക്കും ഉപകാരപ്രദമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.