നീലേശ്വരം: ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന നീലേശ്വരം ഓർച്ച റോഡ് അപകട ഭീഷണിയുയർത്തുന്നു. പുഴക്കരികിൽകൂടി കടന്നുപോകുന്ന ഓർച്ച റോഡിെന്റ ഒരു ഭാഗം പുഴയിലേക്ക് താഴ്ന്നു പോകുന്നതാണ് അപകട ഭീഷണിക്ക് കാരണം മെക്കാഡം ടാറിങ് നടത്തിയ റോഡ് പലയിടത്തും തകർന്ന നിലയിലാണ്.
2018ൽ ഇതുപോലെ റോഡ് പുഴയിലേക്ക് താഴുന്ന അവസ്ഥ വന്നപ്പോൾ നഗരസഭ ഇടപെട്ട് താൽക്കാലിക പരിഹാരം നടത്തിയിരുന്നു. അന്ന് താഴ്ന്ന ഭാഗം കോൺക്രീറ്റ് ചെയ്യുകയായിരുന്നു. അതിനുശേഷം നിയന്ത്രണംവിട്ട കാർ പുഴയിലേക്ക് മറിഞ്ഞ് ഓർച്ചയിലെ ഒരു യുവാവ് മരണപ്പെട്ടിരുന്നു.
നീലേശ്വരത്തുനിന്ന് ഓർച്ച - കടിഞ്ഞിമൂല വഴി റൂട്ട് ബസും സർവിസ് നടത്തുന്നുണ്ട്. അഴിത്തല ബീച്ചിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ മുഴുവൻ വാഹനങ്ങളും ഓർച്ച റോഡിനെയാണ് ആശ്രയിക്കുന്നത്. പുഴയുടെ കുത്തൊഴുക്കും റോഡ് താഴാൻ കാരണമായി പറയുന്നു. റോഡിന് ചേർന്നുള്ള പുഴയോര ഭാഗത്ത് ശക്തമായി കരഭിത്തി നിർമിച്ചാൽ മാത്രമേ ഒരു പരിധി വരെ ഓർച്ച റോഡിെന്റ അപകട ഭീഷണിക്ക് പരിഹാരമാകുകയുള്ളു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.