നീലേശ്വരം: ദേശീയപാത നവീകരണത്തിന്റെ ഭാഗമായി നീലേശ്വരം മാർക്കറ്റ് ജങ്ഷനിൽ അടിപ്പാതയുടെ നിർമാണം തുടങ്ങി. നീലേശ്വരം മാർക്കറ്റ് ജങ്ഷനിൽ ആനച്ചാൽ-ബസ് സ്റ്റാൻഡ് റോഡിനെ ബന്ധിപ്പിക്കുന്ന അടിപ്പാതയുടെ നിർമാണമാണ് ആരംഭിച്ചത്. അടിപ്പാതയിലൂടെ ഓട്ടോക്കും ബൈക്കിനും ബസ് സ്റ്റാൻഡ് റോഡിലേക്ക് കടന്നു പോകാനാണ് അടിപ്പാത നിർമിക്കുന്നത്. മാർക്കറ്റ് ജങ്ഷനിൽ ആകാശപാത നിർമിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫും എൽ.ഡി.എഫും പ്രക്ഷോഭം നടത്തിയിട്ടും ആവശ്യം അംഗീകരിക്കാൻ അധികൃതർ തയാറായിരുന്നില്ല.
മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, ദേശീയപാത അതോറിറ്റി ഉന്നതർ തുടങ്ങിയവർക്കെല്ലാം സർവകക്ഷിസംഘം നേരിൽക്കണ്ട് നിവേദനം നൽകിയിട്ടും രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖേന നിവേദനം നൽകിയിട്ടും ഇക്കാര്യത്തിൽ തീർപ്പുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനായി സമ്മർദം ചെലുത്തിക്കൊണ്ടിരിക്കെയാണ്. ആ പ്രതീക്ഷയും അസ്ഥാനത്താക്കി കൊണ്ട് മാർക്കറ്റ് ജങ്ഷനിൽ അടിപ്പാത നിർമാണം തുടങ്ങിയത്. ആകാശ പാതക്കുവേണ്ടി രാഷ്ട്രീയ നേതൃത്വം തമ്മിലടിച്ചതല്ലാതെ ഒരുമിച്ച് ഒരു സമര പരിപാടിയും സംഘടിപ്പിച്ചില്ല. ഒടുവിൽ, എലിവേറ്റഡ് ബ്രിഡ്ജ് വരുന്നതോടെ നീലേശ്വരം നഗരം തന്നെ രണ്ടായി വിഭജിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.