നീലേശ്വരം: ഓണവിപണി ലക്ഷ്യമിട്ട് ചെയ്ത കൃഷി വ്യാപകമായി നശിക്കുന്നത് കർഷകരെ ദുരിതത്തിലാക്കുന്നു. മടിക്കൈ ബങ്കളം, തെക്കൻ ബങ്കളം, കൂട്ടപ്പുന്ന എന്നിവിടങ്ങളിലാണ് വ്യാപക കൃഷിനാശം. കാട്ടുപന്നി, മയിൽ എന്നിവ കൂടാതെ ഇപ്പോൾ വ്യാപകമായി പുഴുശല്യവും വന്നതോടെ കർഷകർ വിളവെടുക്കാൻ കഴിയാതെ പാടുപെടുകയാണ്. ഏക്കറോളം കൃഷിചെയ്ത വാഴകളിലാണ് പുഴുശല്യം രൂക്ഷമായത്. കന്നുനട്ട് ഇലകളാവുമ്പോഴേക്കും പുഴുക്കൾ പടർന്ന് കാർന്നുതിന്നു നശിപ്പിക്കുകയാണ്. ചേന, കപ്പ, മുണ്ടുത്താൾ എന്നിവ കാട്ടുപന്നികൾ നശിപ്പിക്കുമ്പോൾ പച്ചക്കറികൾ മയിൽക്കൂട്ടങ്ങളും നശിപ്പിക്കുന്നു.
ഓണവിപണി പടിവാതിക്കൽ എത്തിനിൽക്കുമ്പോൾ കൂട്ടപുന്നയിലെ ബി. നാരായണൻ, പി.പി. കുഞ്ഞിക്കണ്ണൻ, കെ.വി. ശാന്ത എന്നിവരുടെ കൃഷികൾ വ്യാപകമായി നശിപ്പിച്ചുകഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.