പാലായിയിൽ വെള്ളക്കെട്ടിൽ വീണ യുവാവിനെ രക്ഷപ്പെടുത്തിയ യുവാക്കളെ എം. രാജഗോപാലൻ എം.എൽ.എ

അഭിനന്ദിക്കുന്നു

വെള്ളക്കെട്ടിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി

നീലേശ്വരം: വെള്ളക്കെട്ടിൽ വീണ യുവാവിനെ നാട്ടുകാർ രക്ഷപ്പെടുത്തി. തക്കസമയത്ത് രക്ഷാപ്രവർത്തനം നടത്തിയതിനാൽ യുവാവി​െൻറ ജീവൻ രക്ഷപ്പെട്ടു.

പാലായി തായൽ മെട്ടക്ക് രാജേഷിനെയാണ് (38) രക്ഷപ്പെടുത്തിയത്. ഞായറാഴ്ച ഉച്ചക്ക് ഒന്നിന് വീടിനു സമീപത്തുകൂടി നടന്ന് വരുന്നതിനിടയിലാണ് വെള്ളക്കെട്ടിൽ വീണത്.

നിലവിളി ശബ്​ദം കേട്ട് ഒരു കൂട്ടം ചെറുപ്പക്കാർ ഓടിയെത്തുമ്പോഴേക്കും യുവാവ് പൂർണമായും വെള്ളത്തിൽ മുങ്ങിത്താഴ്ന്നിരുന്നു. അതിസാഹസികമായി രക്ഷപ്പെടുത്തിയ രാജേഷിനെ ഉടൻ നീലേശ്വരം തേജസ്വിനി ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി.

പാലായി റെഡ്സ്​റ്റാർ ക്ലബ് അംഗങ്ങളായ പി. പ്രമോദ്, വി.വി. സുനിൽകുമാർ, വി.വി. ജിതേഷ്, കെ.കെ. പ്രദീപ്, പി. കരുണാകരൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. രക്ഷാപ്രവർത്തനം നടത്തിയവരെ എം. രാജഗോപാലൻ എം.എൽ.എയും നാട്ടുകാരും അഭിനന്ദിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.