ഉദുമ: രണ്ടു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ എല്ലാ പശുക്കളെയും ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും ഇതരസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന പാല് പരിശോധിച്ച് മായം കണ്ടെത്തിയാൽ കർശനമായി തടയുമെന്നും മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി.
ഉദുമ നാലാംവാതുക്കലില്‍ ക്ഷീര വികസന വകുപ്പിന്റെ 'ഹൈജീനിക്ക് മില്‍ക്ക് കലക്ഷന്‍ റൂം' പദ്ധതിയില്‍ ഉദുമ ക്ഷീരോദ്പാദക സഹകരണ സംഘം പുതുതായി നിര്‍മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഏറ്റവും കൂടുതല്‍ പാല് അളന്ന യുവകര്ഷകന് വി. അനില്‍ കുമാർ നാലാംവാതുക്കലിനെയും യുവകര്‍ഷക എം. ആരിഫാബിയെയും മന്ത്രി ആദരിച്ചു. മില്‍മ ചെയര്മാന് കെ.എസ്. മണി പാല് ശീതികരണ കേന്ദ്രം ഉദ്ഘാടനം ചെയ്തു.
ജില്ല പഞ്ചായത്ത് വികസനകാര്യ സമിതി ചെയര്പേഴ്സൻ ഗീത കൃഷ്ണന് കര്‍ഷകരെ ആദരിച്ചു. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി അധ്യക്ഷത വഹിച്ചു. ജില്ല ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ മഹേഷ് നാരായണന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേരള ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ കെ.വി. കൃഷ്ണന്, മില്‍മ കെ.സി.എം.എം.എഫ് ഡയറക്ടര്‍ പി.പി. നാരായണന്, കേരള ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ആൻഡ് മില്‍മ എം.ആര്.സി.എം.പി.യു ഡയറക്ടര്‍ കെ. സുധാകരന്.
കെ.വി. ശ്രീലത, എം.കെ. വിജയന്, വി.കെ. അശോകന്, എന്‍. ചന്ദ്രന്, ഡോ. ഇ. ചന്ദ്രബാബു, പി.എം. ഷാജി, കെ.വി. ശ്രീധരന്, മധു മുതിയക്കാല്‍, കെ.എ. മുഹമ്മദലി, അഡ്വ. വി. മോഹനന്, തമ്പാന് അച്ചേരി, കാഞ്ഞങ്ങാട് ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ പി.വി. രജിമ, മേഘ മുരളീധരന്, ഗോപാലകൃഷ്ണന് കരിച്ചേരി എന്നിവര്‍ സംസാരിച്ചു. പി. ഭാസ്കരന് സ്വാഗതവും പി. രജനി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.