ഉദുമ: മഴയെത്തുടർന്ന് പായൽമൂലം കാൽനടയാത്ര ദുസ്സഹമായി കോട്ടിക്കുളം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോം. ഓരോ ചുവടും ശ്രദ്ധിച്ചില്ലെങ്കിൽ വീഴ്ച തീർച്ചയാണിവിടെ. രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ ട്രെയിനിൽനിന്ന് ഇറങ്ങുന്നവരും കയറുന്നവരുമാണ് ഏറെ ശ്രദ്ധിക്കേണ്ടത്. തെന്നി റെയിൽ പാളത്തിലേക്ക് വീഴുന്ന രീതിയിലുള്ള വൻ അപകടമാണ് ഇവിടെ പതിയിരിക്കുന്നത് . കഴിഞ്ഞദിവസം അമ്മയും കുഞ്ഞും രണ്ടാം പ്ലാറ്റ്ഫോമിൽ വഴുതിവീണ് പരിക്കുപറ്റിയിരുന്നു.
തക്കസമയം ഓടിയെത്തിയവർ അവർക്ക് തുണയായി. രണ്ടാം പ്ലാറ്റ്ഫോമിൽ റെയിൽവേ ഗേറ്റിന് തെക്കുഭാഗത്ത് ഏതാനും മീറ്റർ ദൂരംവരെ റെയിൽവേ ജീവനക്കാർ കുമ്മായം വിതറിയിട്ടുണ്ട്. രണ്ടാം പ്ലാറ്റ് ഫോമിൽ മഴക്കാലമായാൽ പായൽ കെട്ടിക്കിടക്കുന്നത് പതിവാണ്.
പ്ലാറ്റ്ഫോം നിർമാണത്തിലെ അപാകതയാണ് പായൽ കെട്ടാൻ കാരണമാകുന്നതെന്നും മഴക്കാലത്തെ വഴുക്കലിന് സ്ഥിരംപരിഹാരം കാണണമെന്നും പാലക്കുന്ന് ബ്രദേഴ്സ് ക്ലബ് യോഗം ആവശ്യപ്പെട്ടു. ജയാനന്ദൻ പാലക്കുന്ന് അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഹിജാസ്, പി.വി. സുഹാസ്, പി.വി. റിച്ചു, സുകു പള്ളം, വിനോദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.