ആസാദി കാ അമൃത് മഹോത്സവി​െൻറ ഭാഗമായി ബേക്കല്‍ കോട്ട വൈദ്യുതി ദീപാലങ്കാരങ്ങള്‍കൊണ്ട് അലങ്കരിച്ചപ്പോൾ

ദീപപ്രഭയിൽ ബേക്കൽ കോട്ട

ഉദുമ: ആസാദി കാ അമൃത് മഹോത്സവി​െൻറ ഭാഗമായി ബേക്കല്‍ കോട്ടയും വൈദ്യുതി ദീപാലങ്കാരങ്ങള്‍കൊണ്ട് വർണാഭമായി. ത്രിവര്‍ണ പതാകയുടെ വര്‍ണശോഭയിലൊരുക്കിയ ദൃശ്യവിരുന്ന് ആസ്വദിക്കുന്നതിനായി പൊതുജനങ്ങള്‍ക്കും അവസരമൊരുക്കിയിരുന്നു. സംസ്ഥാനത്ത് ആര്‍ക്കിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള കണ്ണൂര്‍ കോട്ട, ബേക്കല്‍ കോട്ട എന്നിവിടങ്ങളിലാണ് ദീപാലങ്കാരം ഒരുക്കിയത്. വര്‍ണവിസ്മയം കാണാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ എത്തിയിരുന്നു.

ആസാദി കാ അമൃത് മഹോത്സവി​െൻറ ഭാഗമായി രാജ്യത്തെ നൂറ് പൈതൃക സ്മാരക കേന്ദ്രങ്ങളില്‍ ഇത്തരം ദീപാലങ്കാരം ഒരുക്കിയിട്ടുണ്ട്. ദേശീയ പുരാവസ്തു ഗവേഷണ വകുപ്പും സാംസ്‌കാരിക വകുപ്പും ചേര്‍ന്നാണ് ദൃശ്യവിരുന്ന് ഒരുക്കിയത്. ചരിത്രം പേറുന്ന കോട്ടയുടെ കവാടത്തില്‍ ത്രിവര്‍ണ പതാകയുടെ വര്‍ണ ശോഭയിലാണ് വൈദ്യുതി ദീപങ്ങള്‍ക്കൊണ്ട് ദീപാലങ്കാരമൊരുക്കിയത്.

വൈകീട്ട് ആറുമണി മുതല്‍ രാത്രി ഒരുമണി വരെ കോട്ടയിലെ ദീപാലങ്കാരം വീക്ഷിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കിയിരുന്നെങ്കിലും കോട്ടക്കുള്ളിലേക്ക് പ്രവേശനം അനുവദിച്ചില്ല. ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ബേക്കല്‍ കോട്ടയിലെ വിസ്മയം കാണാനെത്തി. ശനി, ഞായർ ദിവസങ്ങളിലും പ്രദർശനം തുടരും. ശനിയാഴ്ച രാത്രി ഏഴുമുതൽ ഒരുമണിക്കൂറും ഞായറാഴ്ച കൂടുതൽ സമയും ദീപാലങ്കാരം ഉണ്ടാകും.



Tags:    
News Summary - Bekal Fort in the light

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.