ഉദുമ: റെയിൽവേ പ്ലാറ്റ്ഫോം മറികടക്കാൻ കോട്ടിക്കുളം സ്റ്റേഷനിൽ വർഷങ്ങൾക്കുമുമ്പ് നിർമിച്ച നടപ്പാലത്തിലെ സുരക്ഷ ഇരുമ്പ് വല പഴകി ദ്രവിച്ച നിലയിൽ യാത്രക്കാർക്ക് ഭീഷണി ഉയർത്തുന്നു. 35 മീറ്റർ നീളമുള്ള ഈ നടപ്പാതയുടെ വീതി 2.65 മീറ്റർ ആണ്. സുരക്ഷയുടെ ഭാഗമായി 1.75 മീറ്റർ ഉയരത്തിൽ നടപ്പാതയുടെ ഇരുഭാഗങ്ങളിലും ഇരുമ്പ് വല പ്രത്യേക ചട്ടക്കൂട്ടിൽ വെൽഡ് ചെയ്തുവെച്ചിട്ടുണ്ട്.
കിഴക്കുഭാഗത്ത് ചവിട്ടുപടി കടന്ന് നടപ്പാതയിൽ പ്രവേശിച്ചാൽ ഇരുഭാഗത്തും മൂന്നര മീറ്ററോളം നീളത്തിൽ വല ഇല്ലാത്ത ചട്ടക്കൂടുകൾ മാത്രമാണുള്ളത്. നടപ്പാതയുടെ ഓരം ചേർന്ന് പോകുന്നവർ, പ്രത്യേകിച്ച് കുട്ടികൾ, തുടർന്നുള്ള ഒരോ കാൽവെപ്പും സൂക്ഷിച്ച് നടന്നില്ലെങ്കിൽ ഇടയ്ക്കുള്ള വിടവിലൂടെ വീഴാൻ സാധ്യതയുണ്ട്. റെയിൽവേയുടെ വൈദ്യുതി കമ്പികൾ പാതയുടെ തൊട്ടുതാഴെയാണ് കടന്നുപോകുന്നത്. ഇരുഭാഗങ്ങളിലും ഇടവിട്ട് ഇരുമ്പ് വല തുരുമ്പെടുത്ത് ദ്രവിച്ച നിലയിലാണ്. അടിയന്തരശ്രദ്ധ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെങ്കിൽ അപകട സാധ്യതയുണ്ടെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.