ഉദുമ: കഴിഞ്ഞ ഒരു മാസമായി വറുതിയിലായ മത്സ്യതൊഴിലാളികൾ മാനം തെളിഞ്ഞിട്ടും കടലിൽ പോകാനാവാത്ത അവസ്ഥയിൽ. മീൻപിടിത്ത ഓടങ്ങളിൽ (വലിയ തോണി) നിറക്കാൻ സിവിൽ സപ്ലൈസ് മുഖേന ലഭിക്കേണ്ട മണ്ണെണ്ണ ലഭിക്കാത്തതാണ് മത്സ്യബന്ധനത്തിന് തടസ്സമാകുന്നത്.
ശക്തമായ മഴ കാരണം ഒരു മാസമായി ജില്ലയിലെ മിക്ക സ്ഥലങ്ങളിലും മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോയിട്ടില്ല. വലിയ തോണിക്കാർക്ക് സിവിൽ സപ്ലൈസ് മുഖേന പെർമിറ്റ് അനുസരിച്ചുള്ള മണ്ണെണ്ണ രണ്ടു മാസമായി കിട്ടാറില്ല. മത്സ്യഫെഡ് മുഖേന നൽകി വരുന്ന വെള്ള മണ്ണെണ്ണക്ക് ലിറ്ററിന് 142 രൂപ കൊടുക്കണം. 25 രൂപ സബ്സിഡി കഴിച്ച് 117 രൂപയാണ് വില. സബ്സിഡി തന്നെ മാസങ്ങളായി കിട്ടാനുണ്ടെന്നും സിവിൽ സപ്ലൈസ് പെർമിറ്റ് മുഖേന നൽകി വരുന്ന മണ്ണെണ്ണ എത്രയും വേഗം വിതരണം ചെയ്യണമെന്നും ധീവരസഭ കാസർകോട് താലൂക്ക് സെക്രട്ടറി ശംഭു ബേക്കൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.