ഉദുമ: പരശുരാം എക്സ്പ്രസിനും ഏറനാട് എക്സ്പ്രസിനും ആദർശ് റെയിൽവേ സ്റ്റേഷനായ കോട്ടിക്കുളത്ത് സ്റ്റോപ് അനുവദിക്കണമെന്ന വിവിധ സംഘടനകളുടെ ആവശ്യത്തിന് ശക്തിയേറുന്നു. ബേക്കൽ ടൂറിസം വികസന പദ്ധതിയുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒട്ടേറെ കാരണങ്ങൾ നാട്ടുകാർ ഇതിനായി എണ്ണിനിരത്തുകയാണ്.
ബേക്കൽ കോട്ടയും, ബേക്കൽ, കാപ്പിൽ, ചെമ്പിരിക്ക, കോടി ബീച്ചുകളും നിരവധി ആരാധനാലയങ്ങളും മറ്റു ടൂറിസം കാഴ്ചകളും കണ്ട് ആസ്വദിക്കാനെത്തുന്ന വിദൂര സഞ്ചാരികൾക്ക് അവിടങ്ങളിൽ എത്തിപ്പെടാൻ കാഞ്ഞങ്ങാട്ടും കാസർകോട്ടും ട്രെയിനിറങ്ങി നല്ലൊരു തുക ചെലവിട്ട് ബദൽ സംവിധാനം കണ്ടെത്തേണ്ട അവസ്ഥയാണിപ്പോൾ.
കോട്ടിക്കുളം റെയിൽവേ വികസനവുമായി ബന്ധപ്പെട്ട വിവിധ കമ്മിറ്റികൾ, ഉദുമ പഞ്ചായത്ത് ആർ.ഒ.ബി ആക്ഷൻ കമ്മിറ്റി, കോട്ടിക്കുളം, ഉദുമ വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റുകൾ, വ്യാപാരി വ്യവസായി പാലക്കുന്ന് യൂനിറ്റ്, ഉദുമ, പാലക്കുന്ന് വാട്സ്ആപ് കൂട്ടായ്മകൾ, പാലക്കുന്ന് ലയൺസ്, ജെ.സി.ഐ ക്ലബുകൾ, കോട്ടിക്കുളം മർച്ചൻറ് നേവി ക്ലബ്, ഭഗവതി സേവ സീമെൻസ് അസോസിയേഷൻ, പാലക്കുന്ന് വെറ്ററൻസ്, മർച്ചന്റ് നേവി യൂത്ത് വിങ് കോട്ടിക്കുളം, തീയക്ഷേമ സഭ സംസ്ഥാന കമ്മിറ്റി, പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണസമിതി, ബേക്കലം കൂറുംബ ഭഗവതി ക്ഷേത്ര ഭരണസമിതി, കോട്ടിക്കുളം കൂറുംബ ഭഗവതി ക്ഷേത്ര ഭരണസമിതി, കരിപ്പോടി തിരൂർ മുച്ചിലോട്ട് ഭരണസമിതി, ഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര ഭരണസമിതി,
തുരുവക്കോളി പാർഥസാരഥി ക്ഷേത്ര കമ്മിറ്റി, എസ്.എൻ.ഡി.പി യോഗം ഉദുമ യൂനിയൻ, പരിവാർ പാലക്കുന്ന്, പ്രവാസി കോൺഗ്രസ് ഉദുമ മണ്ഡലം കമ്മിറ്റി, കോട്ടിക്കുളം ഇസ്ലാമിക് സോഷ്യൽ വെൽഫെയർ അസോസിയേഷൻ, ജനശ്രീ സുസ്ഥിര മിഷൻ ഉദുമ മണ്ഡലം കമ്മിറ്റി, പാലക്കുന്ന് ബ്രദേഴ്സ്, പള്ളം വിക്ടറി, റെഡ് വേൾഡ് കൊപ്പൽ, ആറാട്ടുകടവ് എ.കെ.ജി, തിരുവക്കോളി ടാസ്ക്, പാലക്കുന്ന് റിയൽ ഫ്രണ്ട്സ്, പാലക്കുന്ന് റെഡ് സ്റ്റാർ, ഫ്രണ്ട്സ് ആറാട്ടുകടവ് എന്നീ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ, പുരോഗമന കലാ സാഹിത്യ സംഘം പാലക്കുന്ന്, പ്രതിഭ എരോൽ,
കൈരളി ചന്ദ്രപുരം, യുവദർശന വെടിത്തറക്കാൽ, ബേക്കൽ -കോട്ടിക്കുളം മിനി ഹാർബർ ആക്ഷൻ കമ്മിറ്റി, ഉദുമ ബ്ലോക്ക് മത്സ്യ കോൺഗ്രസ് കമ്മിറ്റി, സംസ്കാര ആർട്ടിസ്റ്റ് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള ജില്ല കമ്മിറ്റി, കോൺഗ്രസ് കൈത്താങ്ങ് കാരുണ്യ കൂട്ടായ്മ ഉദുമ തുടങ്ങിയ വിവിധ സംഘടനകളും സമിതികളുമാണ് പ്രതിഷേധവുമായി മുന്നിട്ടിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.