കാസർകോട്: പുതുക്കിപ്പണിത ഉദുമ പടിഞ്ഞാർ മുഹ്യിദ്ദീൻ ജുമാമസ്ജിദിന്റെ ഉദ്ഘാടനം വ്യാഴാഴ്ച നടക്കും. 10ന് വൈകീട്ട് ആറിന് ജിഫ്രി മുത്തുക്കോയ തങ്ങൾ പള്ളി ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉദുമ പടിഞ്ഞാർ ഖാദി സി.എ. മുഹമ്മദ് കുഞ്ഞി മുസ് ലിയാർ വഖഫ് പ്രഖ്യാപനം നടത്തും. രാത്രി ഏഴിന് പൊതുസമ്മേളനം ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് കെ.കെ. അബ്ദുല്ല ഹാജി അധ്യക്ഷത വഹി ക്കും. ഉദുമ പടിഞ്ഞാർ ഖാദി സി.എ. മുഹമ്മദ് കുഞ്ഞി മുസ് ലിയാർ ആമുഖ പ്രഭാഷണവും അലി തങ്ങൾ കുമ്പോൽ അനുഗ്രഹ പ്രഭാഷണവും നടത്തും. സുവനീർ അബ്ദുല്ല കുഞ്ഞി ഹാജി സ്പീഡ് വേ പ്രകാശനം ചെയ്യും.
ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുൽ റഹ്മാൻ സഫർ ഏറ്റുവാങ്ങും. രാത്രി ഒമ്പതിന് എ.എം. നൗഷാദ് ബാഖവി ചിറയിൻകീഴ് മതപ്രഭാഷണം നടത്തും. 11ന് രാവിലെ ഒമ്പതിന് പ്രവാസി സംഗമം പി.വി. അബ്ദുൽ റഹ്മാൻ ഹാജി (യു.എ.ഇ) ഉദ്ഘാടനം ചെയ്യും. ടി.പി. മുഹമ്മദ് (ഖത്തർ) അധ്യക്ഷത വഹിക്കും. ഉച്ചക്കുശേഷം രണ്ടിന് രണ്ടാംസെഷൻ ഖത്തർ കമ്മിറ്റി പ്രസിഡന്റ് കെ.എം. അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്യും. കെ. മൂസ ഹാജി (യു.എ.ഇ) അധ്യക്ഷത വഹിക്കും.
12ന് രാവിലെ ഒമ്പതിന് കണ്ണൂർ ആസ്റ്റർ മിംസിന്റെ സഹകരണത്തോടെ ജെംസ് സ്കൂൾ അങ്കണത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തും. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ ഉദ്ഘാടനം ചെയ്യും. 10ന് ഉംറ സംഗമം നടത്തും. രണ്ടിന് മാനവ സൗഹാർദ സംഗമം പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയാവും. രാത്രി 7.30 ന് സിറാജുദ്ദീൻ ഖാസിമി പത്തനാപുരം മതപ്രഭാഷണം നടത്തും. 13ന് രാവിലെ ഒമ്പതിന് ഗ്രാന്റ് മഹല്ല് കുടുംബ സംഗമം ജൈവ വൈവിധ്യ ബോർഡ് മെംബർ സെക്രട്ടറി ഡോ.വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. രണ്ടിന് ലഹരി ബോധവത്കരണ ക്ലാസ് ബേക്കൽ ഡിവൈ.എസ്.പി സി.കെ. സുനിൽ കുമാർ ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് പൂർവ വിദ്യാർഥി സംഗമം നടക്കും. എട്ടിന് സമാപന പൊതുയോഗത്തിൽ ജമാഅത്ത് കമ്മിറ്റി ട്രഷറർ കെ. മുഹമ്മദ് ഷാഫി ഹാജി അധ്യക്ഷത വഹിക്കും. ഇ.പി. അബൂബക്കർ അൽ ഖാസിമി പത്തനാപുരം മതപ്രഭാഷണം നടത്തും. അബ്ദുൽ ഖാദിർ പൂക്കുഞ്ഞി തങ്ങൾ ആന്ത്രോത്ത് കൂട്ടപ്രാർഥനക്ക് നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.