ബേക്കല്‍ അഴിമുഖത്തോടു ചേര്‍ന്ന് പുഴയില്‍ ഒരാളെ കാണാതായതറിഞ്ഞ്​ എത്തിയ നാട്ടുകാര്‍

ഒരാള്‍ പുഴയില്‍ മുങ്ങിയതായി അഭ്യൂഹം; ​തെരച്ചിൽ നടത്തി

ഉദുമ: ബേക്കൽ പുഴയിൽ ഒരാളെ കാണാതായെന്നറിഞ്ഞതിനെ തുടർന്ന് പൊലീസും നാട്ടുകാരും തിരച്ചിൽ നടത്തി.

ഞായറാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് ബേക്കല്‍ പൊലീസ്, തളങ്കര തീരദേശ പൊലീസ്, ഉദുമപഞ്ചായത്ത് ഭരണസമിതി അംഗം ശംഭു ബേക്കലി‍​െൻറ നേതൃത്വത്തിൽ നാട്ടുകാർ എന്നിവർ തിരച്ചിൽ നടത്തിയത്.

വൈകീട്ട്​ അഞ്ചരയോടെ പള്ളിക്കര പുതിയ കടപ്പുറത്തെ ഒരു യുവാവ് ബേക്കല്‍ പുഴയിൽ വല വീശുന്നുണ്ടായിരുന്നു. ഇദ്ദേഹമാണ് അഴിമുഖത്തോട് ചേര്‍ന്ന് ബേക്കല്‍ പുഴയിൽ ഒരാൾ കൈകാൽ ഇട്ട് അടിച്ച് വെള്ളത്തിൽ താഴ്ന്നുപോകുന്നതു കണ്ടതായി നാട്ടുകാരെ അറിയിച്ചത്.

ഇതിനു പിറകെ ബേക്കൽ കോട്ടയുടെ സമീപമുള്ള തമിഴ്നാട്ടുകാരനായ യുവാവിനെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കൾ ബേക്കൽ സ്​റ്റേഷനില്‍ എത്തിയതായി എസ്.ഐ പി. അജിത്ത്കുമാര്‍ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.