ഉദുമ: തൃക്കണ്ണാട് കടപ്പുറത്ത് കടലാക്രമണം രൂക്ഷമായി. 20 മീറ്ററിലധികം കര കടലെടുത്തിരിക്കുകയാണ്. കടപ്പുറത്തോട് ചേർന്നിരിക്കുന്ന ഒരു കെട്ടിടം തിങ്കളാഴ്ച തകർന്നുവീണു. മത്സ്യത്തൊഴിലാളികൾക്ക് വലയും യന്ത്രവും വെക്കാനായി കുറുമ്പ ഭഗവതി ക്ഷേത്രം നിർമിച്ച കെട്ടിടമാണ് തകർന്നുവീണത്. 11വർഷം മുമ്പാണ് ഈ കോൺക്രീറ്റ് കെട്ടിടം നിർമിച്ചത്. കടലോരത്തെ വീടുകൾക്ക് നിലവിൽ ഭീഷണിയില്ല എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഏതുസന്ദർഭവും നേരിടാൻവേണ്ടി എല്ലാവിധ നടപടികളും സ്വീകരിച്ചതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു. തൃക്കണ്ണാട് ക്ഷേത്രത്തിനു മുൻവശത്തുള്ള ബലിത്തറക്കും കടലാക്രമണ ഭീഷണി ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.