ഉദുമ: റെയിൽവേ ഗേറ്റ് പ്രവർത്തനത്തിനായുള്ള സ്റ്റീൽ റോപ്, ചക്രത്തിൽ നിന്ന് വേർപെട്ടതിനാൽ കോട്ടിക്കുളം റെയിൽവേ പ്ലാറ്റ്ഫോമിനോട് ചേർന്നുള്ള പാലക്കുന്ന് ഗേറ്റ് തിങ്കളാഴ്ച രാവിലെ മൂന്ന് മണിക്കൂറോളം അടഞ്ഞുകിടന്നു.രാവിലെ അഞ്ചരക്ക് അടഞ്ഞ ഗേറ്റ് തുറക്കാൻ ശ്രമിക്കുമ്പോഴായിരുന്നു റോപ്, ചക്രത്തിൽനിന്ന് തെന്നിയത്. ഇതോടെ തിരക്കേറിയ സ്റ്റേഷൻ റോഡിലൂടെ വാഹന ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങൾ പള്ളം, തൃക്കണ്ണാട് അണ്ടർ ബ്രിഡ്ജിലൂടെ വഴിതിരിച്ച് യാത്ര തുടർന്നു. കാസർകോടുനിന്ന് എൻജിനീയറിങ് വിഭാഗം ജോലിക്കാരെത്തി എട്ടരയോടെ തകരാർ പരിഹരിച്ചു. ഗേറ്റ് അടഞ്ഞുകിടന്നതിനാൽ ട്രെയിൻ ഗതാഗതത്തിന് തടസ്സമായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.