ഉദുമ: മത്സ്യമെന്ന വ്യാജേന ബൊലേറോ പിക് അപ് വണ്ടിയിൽ കടത്തുകയായിരുന്ന 2100 ലിറ്റര്‍ സ്പിരിറ്റുമായി രണ്ട് യുവാക്കളെ ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം കുഞ്ചത്തൂര്‍ സക്കീര്‍ മന്‍സിലിലെ അബ്ദുല്റഹ്മാന് മുബാറക്ക് (30), കുഞ്ചത്തൂര്‍ ആമിന മന്‍സിലിലെ സെയ്യ് മുഹമ്മദ് ഇമ്രാൻ (25) എന്നിവരെയാണ് ബുധനാഴ്ച പുലര്‍ച്ച രണ്ട് മണിയോടെ ബേക്കല്‍ പാലത്തിന് സമീപം വെച്ച് ബേക്കല്‍ ഡിവൈ.എസ്.പി കെ.എം. ബിജുവിെൻറ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
വിപണിയിൽ പത്ത് ലക്ഷം രൂപ വിലമതിക്കുന്ന സ്പിരിറ്റാണ് പിടിച്ചത്. സ്പിരിറ്റ് കടത്തിനായി ഉപയോഗിച്ച കെ.എ 19 എ.ഡി 2031 പിക് അപ് വാൻ കസ്റ്റഡിയിലെടുത്തു. 35 ലിറ്റര്‍ വീതമുള്ള 60 കന്നാസുകളിലായിരുന്നു സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. മംഗളൂരുവില്‍ നിന്നും കോഴിക്കോട് രാമനാട്ടുകരയിലേക്ക് കൊണ്ടുപോവുകയായിരുന്നു സ്പിരിറ്റെന്നാണ് പ്രാഥമിക വിവരം.
ഡിവൈ.എസ്.പിക്ക് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. സി.ഐ പ്രതീഷ്, എസ്.ഐമാരായ അനില്‍ബാബു, സി. ലത്തീഷ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ സജിത്ത്, നിഖില്‍, പ്രശാന്ത് എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.