ഉദുമ: കോട്ടിക്കുളത്ത് നിയന്ത്രണം വിട്ട കാര്‍ കടവരാന്തയില്‍ വിശ്രമിക്കുകയായിരുന്ന യുവാക്കള്‍ക്കിടയിലേക്ക് പാഞ്ഞുകയറി ഒരാള്‍ മരിച്ചു. കോട്ടിക്കുളം തെക്കോത്ത് വളപ്പ് കൃഷ്ണമഠത്തിന് സമീപത്തെ ശശി -ചിത്ര ദമ്പതികളുടെ മകന് വിഷ്ണുപ്രസാദാണ് (20) മരിച്ചത്.
വ്യാഴാഴ്ച പുലര്‍ച്ച ഒന്നരയോടെയായിരുന്നു ദാരുണ സംഭവം. സമീപത്തെ തറവാട്ടില്‍ കളിയാട്ടം നടക്കുന്നതി നിടയില്‍ സുഹൃത്തുക്കളായ നിധിന്, ശ്രീലാല്‍ എന്നിവര്‍ക്കൊപ്പം കടവരാന്തയിലിരുന്ന് സംസാരിച്ചുകൊണ്ടിരിക്കെ ഇവര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറുകയായിരുന്നു.
കളിയാട്ട ത്തില്‍ സംബന്ധിക്കാനെത്തിയവരെ കീഴൂരില്‍ കൊണ്ടുവിട്ട് തിരിച്ചുവരുകയായിരുന്ന കാറാണ് അപകടമുണ്ടാക്കിയത്. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ ശ്രീലാലിനെ മംഗളൂരുവിലെയും നിധിനെ കാസര്‍കോട്ടെയും സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.