ആലങ്ങാട്: ഡ്രൈ ഡേ ദിനത്തിൽ മദ്യ വിൽപന നടത്തിയ രണ്ടുപേരെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. നിജുമോെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ആലങ്ങാട് തിരുവാല്ലൂർ പൂപ്പള്ളിക്കോട് വീട്ടിൽ ഉണ്ണി (50), തിരുവാല്ലൂർ കുന്നേപ്പള്ളി പാറപ്പറമ്പിൽ വീട്ടിൽ അശോകൻ (63) എന്നിവരാണ് പിടിയിലായത്.
ബിവറേജ് ഔട്ട് ലെറ്റുകൾ, ബാറുകൾ എന്നിവ തുറക്കാത്ത ഡ്രൈഡേ ദിവസങ്ങളിൽ ആലങ്ങാട് തിരുവാല്ലൂർ ഭാഗങ്ങളിൽ അനധികൃത മദ്യ വിൽപന നടത്തുകയാണ് ഇവരുടെ പതിവ്. എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പറവൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ ആണ് പ്രതികൾ പിടിയിലായത്. ഇവരിൽനിന്ന് നാൽപതു ലിറ്ററോളം ഇന്ത്യൻ നിർമിത വിദേശ മദ്യം പിടിച്ചെടുത്തു.
പ്രിവൻറീവ് ഓഫിസർ വി.എസ്. ഹനീഷ്, ഉദ്യോഗസ്ഥരായ ഒ.എസ്. ജഗദീഷ്, ടി.ടി. ശ്രീകുമാർ, എൻ.കെ. സാബു, രാജി ജോസ്, എം.ടി. ശ്രീജിത്, ടി.ജി. ബൈനു, ടി.ജെ. ജിപ്സി എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.